നെടുമങ്ങാട്: പൊലീസും നെടുമങ്ങാട്ടെ കുപ്രസിദ്ധ ഗുണ്ട സ്റ്റമ്പർ അനീഷിന്റെ സംഘവുമായി ഏറ്റുമുട്ടൽ. നെടുമങ്ങാട് സി.ഐ, എസ്.ഐ ഉൾപ്പെടെ പൊലീസുകാർക്ക് പരിക്കേറ്റു. എട്ട് ഗുണ്ടകളെ കസ്റ്റഡിയിലെടുത്തു, 12ഓളം പേർ ഓടിപ്പോയി. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
അനീഷിന്റെ സഹോദരിയുടെ മകന്റെ ജന്മദിനം ആഘോഷിക്കാൻ നെട്ടിറച്ചിറ മുക്കോലക്കലിലെ വീട്ടിൽ ഗുണ്ടകൾ ഒത്തുകൂടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതികളായ ഗുണ്ടകൾ ഒത്തുചേരുന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തിയത്. ഇതിൽ കാപ്പ പ്രകാരം നാടുകടത്തെപ്പെട്ടവരും ഉൾപ്പെട്ടിരുന്നു. സ്റ്റമ്പർ അനീഷും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ഗുണ്ടയാണ്.
പൊലീസിനെ കണ്ട് ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. ഇവരെ കീഴടക്കുന്നതിനിടയിലാണ് പൊലീസുകാർക്ക് പരിക്കേറ്റത്. പരിക്കേറ്റവർ നെടുമങ്ങാട് ജില്ല ആശുപത്രിയിൽ ചികിത്സതേടി. നെടുമങ്ങാട് സബ്ഡിവിഷന്റെ കീഴിൽ നിന്നുള്ള സ്റ്റേഷനുകളിൽ നിന്നും കൂടുതൽ പൊലീസെത്തി ഓടിപ്പോയവർക്കായുള്ള തെരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.