മൂലമറ്റം: വർഷകാല മഴ ഇടുക്കി ജില്ലയിൽ 33 ശതമാനം കുറവ്. ജൂൺ ഒന്നുമുതൽ ഞായറാഴ്ച വരെ സാധാരണ ലഭിക്കേണ്ട മഴ 2493.4 മി.മീറ്ററാണ്. ലഭിച്ചത് 1681.9 മി.മീ. മാത്രം. ഇടുക്കിക്ക് പുറമെ ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളിലും മഴ കുറവുണ്ട്. മറ്റ് ജില്ലകളിൽ സാധാരണ നിലയിൽ മഴ ലഭിച്ചു.
സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ ഇന്നലെ അവശേഷിക്കുന്നത് 2373.88 അടി ജലമാണ്. ഇത് പൂർണ സംഭരണശേഷിയുടെ 68 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ ദിവസം ഇടുക്കി അണക്കെട്ടിൽ 2336.94 അടി ജലവും 35 ശതമാനവുമാണ് അവശേഷിച്ചിരുന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഞായറാഴ്ച 4.8 മി.മീ. മഴ ലഭിച്ചപ്പോൾ 3.436 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം ഒഴുകിയെത്തി. ഇടുക്കി അണക്കെട്ടിലെ ജലം ഉപയോഗിച്ച് മൂലമറ്റം വൈദ്യുതി നിലയത്തിൽ 7.12 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.