ആറര മണിക്കൂറിനകം ഗുരുവായൂരിൽ നടന്നത് 334 വിവാഹങ്ങൾ

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പ സന്നിധി ഇന്ന് സാക്ഷിയായത് റിക്കാർഡ് വിവാഹങ്ങൾക്കാണ്. ആറര മണിക്കൂറിനകം ഗുരുവായൂരിൽ നടന്നത് 334 വിവാഹങ്ങൾ. ഭക്തർക്ക് സുഗമമായ ദർശനവും ഒരുക്കി. വിവാഹമെല്ലാം എല്ലാം സെറ്റ് ദേവസ്വം ജീവനക്കാരും സെക്യുരിറ്റി വിഭാഗവും ക്ഷേത്രം കോയ്മമാരും ഒപ്പം പൊലീസും മികവാർന്ന സേവനമൊരുക്കി.

രാവിലെ നാല് മുതൽ വിവാഹങ്ങൾ തുടങ്ങി. ടോക്കൺ ലഭിച്ച വിവാഹസംഘത്തിന് തെക്കേ നടപന്തലിൽ വിശ്രമിക്കാൻ ഇരിപ്പിടമൊരുക്കി. ഊഴമെത്തിയതോടെ മണ്ഡപത്തിലെത്തി താലികെട്ടി. ഉച്ചപൂജക്ക് നട അടക്കുന്നതിന് മുൻപായി 333 കല്യാണം നടന്നു. വിവാഹതിരക്ക് കുറഞ്ഞതോടെ കിഴക്കേ നട ഭക്തർക്ക് തുറന്ന് നൽകി. മറ്റു നിയന്ത്രണങ്ങളും നീക്കി.

ഉച്ചപൂജ കഴിഞ്ഞ് നട തുറന്നതോടെ ഒരു വിവാഹം കൂടി നടന്നു. 350 ലേറെ വിവാഹം ശീട്ടാക്കിയിരുന്നെങ്കിലും ഇരുപതിലേറെ ഡബിൾ എൻട്രിയുണ്ടായി. വധുവിൻറെയും വരൻറെയും സംഘം ഒരുപോലെ വിവാഹം ശീട്ടാക്കിയതാണ് ഡബിൾ എൻട്രിക്കിടയാക്കിയത്. വിവാഹ നടത്തിപ്പിനും ഭക്തർക്ക് ക്ഷേത്ര ദർശനത്തിനും ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു.

ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ദേവസ്വംഭരണ സമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവർ കിഴക്കേ നടയിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗുരുവായൂർ എ.സി.പി

ടി.എസ് സിനോജിൻറെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർ സേവന സജ്ജരായി ഭക്തർക്ക് സഹായമൊരുക്കി.

Tags:    
News Summary - 334 marriages took place in Guruvayur within six and a half hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.