കുമളി: പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ പച്ചക്കാനം എസ്റ്റേറ്റിലെ ബൂത്തിൽ ഒരുക്കത്തിന് കുറവൊന്നുമില്ല. ആകെ 37 വോട്ടർമാരുള്ള ഇവിടെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ചെയ്ത വോട്ട് നാെലണ്ണം മാത്രം.
കുമളി ഗ്രാമപഞ്ചായത്തിലെ ഏറ്റവും വിസ്തൃതിയേറിയ വാർഡായ തേക്കടിയിൽ ഉൾപ്പെട്ടതാണ് പച്ചക്കാനത്തെ രണ്ടാം നമ്പർ ബൂത്ത് പ്രവർത്തിക്കുന്ന അംഗൻവാടി.
തേക്കടി തടാകവും കടുവസങ്കേതവും ഉൾപ്പെട്ടതോടെ തേക്കടി വാർഡ് വലുപ്പത്തിൽ മാത്രമല്ല, പ്രശസ്തിയിലും മുന്നിലാണ്. കടുവസങ്കേതത്തിന് നടുവിലെ സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഇവിടുള്ള 37 വോട്ടർമാർ. ഇവർ ഉൾെപ്പടെ 783 വോട്ടർമാരാണ് തേക്കടി വാർഡിലുള്ളത്.
വാർത്താവിനിമയ സൗകര്യങ്ങളില്ലാത്ത പച്ചക്കാനത്തെ രണ്ടാം നമ്പർ അംഗൻവാടി ബൂത്തിലേക്ക് വോട്ടെടുപ്പിെൻറ തലേദിവസംതന്നെ ഉദ്യോഗസ്ഥരെത്തും. രാവിലെ മുതൽ പോളിങ് അവസാനിക്കുന്ന വൈകീട്ടുവരെ കാത്തിരുന്ന് വിരലിലെണ്ണാവുന്ന വോട്ടുമായി കൊടുംകാട്ടിലൂടെ പാതിരാത്രിയിലാണ് മടക്കം.
വാർത്താവിനിമയ സൗകര്യമില്ലാത്തത് ശ്രദ്ധയിൽപെട്ടതോടെ ഇവിടെ സാറ്റലൈറ്റ് ഫോൺ അെല്ലങ്കിൽ ഹാം റേഡിയോ സൗകര്യം ഒരുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ടിക്കാറാം മീണ തേക്കടിയിൽ വിളിച്ചുചേർത്ത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ അടുത്തിടെ നിർദേശം നൽകിയിരുന്നു.
കാടിന് നടുവിലായതിനാൽ സ്ഥാനാർഥികളെത്തി വോട്ട് തേടുന്നതും പ്രചാരണവുമെല്ലാം വളരെ പരിമിതിമാണ്. കോവിഡ് നിയന്ത്രണങ്ങൾകൂടിയായതോടെ പല സ്ഥാനാർഥികളും തെരഞ്ഞെടുപ്പിനുമുമ്പ് ഇവിടത്തെ വോട്ടർമാരെ നേരിൽ കാണുമോയെന്ന കാര്യവും സംശയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.