വീട്ടിൽ സൂക്ഷിച്ച 38 ചന്ദന മുട്ടികൾ പിടികൂടി

കോഴിക്കോട്: അനധികൃതമായി വീട്ടിൽ സൂക്ഷിച്ച ചന്ദനമുട്ടികൾ വനം വിജിലൻസ് വിഭാഗം പിടികൂടി. പെരുവണ്ണാമൂഴി റെയിഞ്ചിലെ കക്കയം ഫോറസ്റ്റ് സ്റ്റേഷൻപരിധിയിൽപെട്ട പനങ്ങാട് കണ്ണാടിപ്പൊയിൽ ഷാഫിഖിന്റെ പൂട്ടിക്കിടന്ന വീട്ടിൽ നിന്നാണ് 14 കിലോഗ്രാമോളം ചന്ദനം പിടികൂടിയത്.

കോഴിക്കോട് ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ വി.പി. ജയപ്രകാശിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് വനം വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വെള്ള ചെത്തി ഒരുക്കിയ നിലയിലുള്ള 38 എണ്ണം ചന്ദന തടി കഷ്ണങ്ങളും (12.660 കിലോ), ചന്ദന ചീളുകളും (700 ഗ്രാം) ഉൾപ്പെടെ ആകെ 13. 360 കിലോ ചന്ദനം പിടിച്ചെടുത്തത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണത്തിനായി കക്കയം ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കൈമാറി. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതായി വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായി റെയിഞ്ച് ഫോറസ്ററ് ഓഫിസർ പറഞ്ഞു.

കോഴിക്കോട് ഫ്ലയിങ് സ്ക്വാഡിലെ റെയിഞ്ച് ഫോറസ്റ്റ് ഓഫിസർ എ.പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.പി. പ്രശാന്തൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി. മുഹമ്മദ്‌ അസ്‌ലം, എം. ദേവാനന്ദൻ, കെ.വി. ശ്രീനാഥ്, ബി. പ്രബീഷ്, ഫോറസ്റ്റ് ഡ്രൈവർ ടി.കെ. ജിജീഷ്, കക്കയം ഫോറസ്റ്റ് സ്റ്റേഷനിലെ ഫോറസ്റ്റ് വാച്ചർ എൻ.കെ. റീജ എന്നിവർ ഉൾപ്പെട്ട സംഘമാണ് ചന്ദനം പിടികൂടിയത്.

Tags:    
News Summary - 38 sandalwood pieces seized from house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.