ടി എം സി സംഗീത പ്രഭ പുരസ്ക്കാരം ഗായിക രാജലക്ഷ്മിക്ക്

തിരുവനന്തപുരം: സംഗീതരംഗത്തെ മികവുറ്റ സംഭാവനകൾ നല്കുന്ന പ്രതിഭകൾക്ക് തിരുവനന്തപുരം മ്യൂസിക് ക്ലബ്ബ് വർഷം തോറും നല്കുന്ന സംഗീത പ്രഭ പുരസ്കാരം ചലച്ചിത്രപിന്നണി ഗായിക രാജലക്ഷ്മിക്ക്. 10,000 രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.

ഒക്ടോബർ 20 ന് ഞായറാഴ്ച വൈകീട്ട് 5.30 ന് തമ്പാനൂർ പി.ടി.സി. ടവറിലെ ഹംസധ്വനി ഹാളിൽ നടക്കുന്ന ചടങ്ങിൽ കവി പ്രഫ. വി. മധുസൂദൻ നായർ പുരസ്കാരം സമ്മാനിക്കും. ക്ലബ് പ്രസിഡൻറ് ഡോ. എം. അയ്യപ്പൻ, സെക്രട്ടറി ജി സുരേഷ് കുമാർ, ചെറിയാൻ ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 6.30 ന് നടക്കുന്ന 59മത് സംഗീത സായാഹ്നത്തിൽ ക്ലബ് ഗായകർ തെരെത്തെടുത്ത ഗാനങ്ങൾ ആലപിക്കും.

ഒൻപതാം വയസിൽ ഗാനമേളകളിലൂടെ ഗാനരംഗത്ത് പ്രവേശിച്ച രാജലക്ഷ്മി 2004 ൽ മികച്ച ഗായികക്കുള്ള സംസ്ഥാന നാടക അവാർഡും, ജനകൻ എന്ന ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാർ, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ എന്നിവർക്കാണ് മുൻവർഷങ്ങളിൽ പുരസ്ക്കാരം ലഭിച്ചത്

Tags:    
News Summary - TMC Sangeet Prabha award to singer Rajalakshmi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.