പാലക്കാട്: വരാനിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ഒട്ടും റിസ്ക് ഇല്ലെന്നും പതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പി. സരിനെ മത്സരിപ്പിക്കാനുള്ള എൽ.ഡി.എഫിന്റെ തീരുമാനം മണ്ടത്തരമാണെന്നും സതീശൻ പരിഹസിച്ചു.
ഉപതെരഞ്ഞെടുപ്പ് വന്നാൽ ബി.ജെ.പി വിജയിക്കുമെന്ന മന്ത്രി എം.ബി. രാജേഷിന്റെ പ്രസ്താവന സി.പി.എം-ബി.ജെ.പി ബന്ധത്തിന്റെ തെളിവാണ്. മുഖ്യമന്ത്രിയുടെ ദൂതനായി എം.ആർ. അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ടുവെന്ന കാര്യം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണ്. പൂരം കലക്കലും ഇ.പി. ജാവദേക്കർ കൂടിക്കാഴ്ചയും ആദ്യം പുറത്തുവന്നതും പ്രതിപക്ഷമാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.