സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് നാല് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസർഗോഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് മാവൂർ സ്വദേശി എഴുനിലത്ത് മുഹമ്മദ് ബഷീർ (80) ആണ് ഇന്ന് പുലർച്ചെ മൂനന് മണിയോടെ മരിച്ചത്. കോവിഡ് ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോട്ടയത്ത് വടവാതൂർ സ്വദേശി പി.എൻ ചന്ദ്രൻ (74) ആണ് മരിച്ചത്. ആദ്യകാല ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പത്തനംതിട്ടയിൽ പ്രമാടം സ്വദേശി പുരുഷോത്തമൻ (69) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാസർകോട്ട് തൃക്കരിപ്പൂർ ഈയ്യക്കാട് സ്വദേശി പി. വിജയകുമാറാണ് (55) മരിച്ചത്. നേരത്തെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ വിജയകുമാറിനെ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് മരിച്ചത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.