തിരുവനന്തപുരം: ആദ്യമായി ഒരു ഇന്ത്യക്കാരന് ബഹിരാകാശത്തെത്തിയിട്ട് 40 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രാജ്യം ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കാനുള്ള ഗഗന്യാന് പദ്ധതിയുടെ തയാറെടുപ്പിലാണ്. രാകേഷ് ശര്‍മയുടെ ആകാശയാത്രയുടെ വാര്‍ഷികത്തോടനുബന്ധിച്ച് വാര്‍ത്ത ഏജന്‍സിയായ ടാസും റഷ്യന്‍ എംബസിയുമായി സഹകരിച്ച് തിരുവനന്തപുരം റഷ്യന്‍ ഹൗസില്‍ എക്സിബിഷന് സംഘടിപ്പിച്ചു. ബഹിരാകാശയാത്രയുടെ തയാറെടുപ്പിന്റെയും പരിശീലനത്തിന്റെയും ഫോട്ടോകളും ഇന്ത്യയിലെയും റഷ്യയിലെയും സ്വീകരണവും വെള്ളിയാഴ്ച സമാപിക്കുന്ന പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'40 വര്‍ഷങ്ങള്‍ക്കുള്ളില്‍ സാങ്കേതികവിദ്യയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഗഗന്യാന് ദൗത്യത്തില്‍ നിയുക്തരായ നാല് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ തനിക്ക് പരിശീലനം ലഭിച്ച ഗഗാറിന് കോസ്മോനട്ട് ട്രെയിനിങ് സെന്ററില്‍നിന്നാണ് പരിശീലനം നേടിയതെന്നും രാകേഷ് ശര്‍മ വിഡിയോ സന്ദേശത്തില്‍ പറഞ്ഞു. വിക്രം സാരാഭായ് സ്പേസ് സെന്ററിലെ ഗ്രൂപ് മേധാവി ഷീജു ചന്ദ്രന് എക്സിബിഷന് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ വംശജരായ ബഹിരാകാശയാത്രികര്‍ ഉണ്ടെങ്കിലും ഒരേയൊരു ഇന്ത്യന്‍ പൗരന് രാകേഷ് ശര്‍മയാണെന്ന് ഷീജു ചന്ദ്രന് പറഞ്ഞു. റഷ്യയുടെ ഓണററി കോണ്‍സലും തിരുവനന്തപുരത്തെ റഷ്യന്‍ ഹൗസ് ഡയറക്ടറുമായ രതീഷ് സി. നായര്‍ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.