കൊച്ചി: ജലവിഭവ വകുപ്പിന് വിവിധ സർക്കാർ സ്ഥാപനങ്ങൾ വെള്ളക്കരം ഇനത്തിൽ കുടിശ്ശികയായി നൽകാനുള്ളത് 422 കോടി രൂപ. ആരോഗ്യവകുപ്പ് മാത്രം നൽകാനുള്ളത് 154 കോടിയിലേറെ രൂപ. രാജ് ഭവന് പുറമെ ആരോഗ്യം, കൃഷി, പൊലീസ്, റവന്യൂ, വിദ്യാഭ്യാസം തുടങ്ങി സംസ്ഥാനത്തെ 37 വകുപ്പുകളാണ് 4,22,36,43,936 രൂപയുടെ കുടിശ്ശിക വരുത്തിയിരിക്കുന്നത്.
74,82,63,841 രൂപ കുടിശ്ശികവരുത്തിയ വിദ്യാഭ്യാസവകുപ്പാണ് രണ്ടാമത്. 42,22,44,130 രൂപയാണ് പൊതുമരാമത്ത് വകുപ്പിെൻറ കുടിശ്ശിക. 40,15,42,004 രൂപ നൽകാനുള്ള പൊലീസ് നാലാം സ്ഥാനത്തും 38,04,89,174 രൂപ നൽകാനുള്ള ടൂറിസം വകുപ്പ് അഞ്ചാം സ്ഥാനത്തുമാണ്.
13,26,52,411 രൂപയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് കുടിശ്ശിക വരുത്തിയിരിക്കുന്നത്. വനം വകുപ്പ് 12,45,24,280 രൂപയും റവന്യൂ വകുപ്പ് 9,58,33,829 രൂപയും നഗരസഭകൾ 8,60,97,734 രൂപയും പഞ്ചായത്ത് വകുപ്പ് 607,58,754 രൂപയും കോർപറേഷനുകൾ 5,71,07,394 രൂപയും കായിക വകുപ്പ് 4,94,10,061 രൂപയും സഹകരണ വകുപ്പ് 2,72,37,942 രൂപയുമാണ് കുടിശ്ശിക വരുത്തിയത്.
ജയിൽ -2,15,65,210, ജലസേചന വകുപ്പ് - 1,97,34,033, ജുഡീഷ്യറി - 1,38,56,378, വ്യവസായം -74,56,321, എസ്.സി/എസ്.ടി ഡിപ്പാർട്മെൻറ് - 54,13,630, എക്സൈസ്- 37,40,770, സിവിൽ സൈപ്ലസ് - 53, 21,575, ആയുർവേദം - 45,61,065,തുറമുഖം - 19,25,400, സോഷ്യൽ വെൽഫെയർ - 35,35,613, വെറ്ററിനറി - 12,69,771, ഫയർ ഫോഴ്സ് - 8,77,852, കൃഷിവകുപ്പ് - 8,77,093, രാജ്ഭവൻ- 7,17,888, രജിസ്ട്രേഷൻ - 2,84,628, ട്രിഡ - 7,41,525, മൃഗസംരക്ഷണം - 2,93,282, എംേപ്ലായ്മെൻറ് - 2,29,033, ലേബർ -2,51,595, സെൻറർ ഫോർ എർത്ത് സയൻസ് - 26,213, ലാൻറ് മാനേജ്മെൻറ് - 21,168, െഡയറി ഡെവലപ്മെൻറ് - 12,942, ബിവറേജസ് - 26,337, സെൻറർ ഫോർ െഡവലപ്മെൻറ് സ്റ്റഡീസ് - 6,137 എന്നിങ്ങനെയാണ് കഴിഞ്ഞ ഒക്ടോബർ 20 വരെയുള്ള കണക്കുകൾ പ്രകാരമുള്ള കുടിശ്ശിക.
കുടിശ്ശിക പെരുകിയതോടെ എല്ലാ വകുപ്പുകളോടും പണം അടക്കാൻ ആവശ്യപ്പെട്ട് ജല വിഭവ വകുപ്പ് നിരവധി തവണ കത്തുകൾ നൽകിയിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് വിവിധ വകുപ്പ് മേധാവികളെ അധികൃതർ നേരിൽ കാണുകയും കുടിശ്ശിക അടക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പുറമെ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം അടക്കാനുള്ള അവസരവും സ്ഥാപനങ്ങൾക്ക് നൽകിയെങ്കിലും ഗുണം ചെയ്തില്ല.
കുടിശ്ശിക തുക തിരിച്ച് പിടിക്കാനായി റവന്യൂ അദാലത്തുകൾ സംഘടിപ്പിക്കുമ്പോൾ സർക്കാർ വകുപ്പുകളിലെ കുടിശ്ശികകൾക്ക് പരമാവധി ഇളവുകൾ നൽകാറുണ്ടെങ്കിലും അനുകൂലമായ പ്രതികരണങ്ങൾ ഉണ്ടാകാറില്ലെന്ന് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.