അഞ്ചു വർഷത്തിനിടെ മരിച്ചത്​ 429 കെ.എസ്​.ആർ.ടി.സി ജീവനക്കാർ

കോ​ട്ട​യം: അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ കെ.​എ​സ്.​ആ​ർ.​ടി.​സി​ സ​ർ​വി​സി​ലി​രി​ക്കെ മ​രി​ച്ച​ത്​ 429 ജീ​വ​ന​ക്കാ​ർ. 2021മാ​ർ​ച്ചി​ൽ പു​റ​ത്തു​വ​ന്ന ക​ണ​ക്ക​നു​സ​രി​ച്ച്​ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 388 ആ​ണ്. 13 പേ​ർ ഈ ​വ​ർ​ഷം ആ​ദ്യ മൂ​ന്നു മാ​സ​ത്തി​നി​ടെ​യാ​ണ്​ മ​രി​ച്ച​ത്. ഇ​തി​നു​ശേ​ഷം 28 പേ​ർ​കൂ​ടി മ​രി​ച്ചെന്ന്​ ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു. അ​പ​ക​ടം മു​ത​ൽ കോ​വി​ഡ്​ വ​രെ മ​ര​ണ കാ​ര​ണ​മാ​ണ്. മ​ര​ണം കൂ​ടു​േ​മ്പാ​ഴും മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​േ​സാ മ​റ്റ് ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളോ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, ആ​ശ്രി​ത നി​യ​മ​ന ന​ട​പ​ടി​ പൂ​ർ​ത്തി​യാ​ക്കി​യ 212 അ​പേ​ക്ഷ​ക​ർ നി​യ​മ​നം കാ​ത്ത്​ നി​ൽ​ക്കു​ക​യാ​ണ്. എ​ല്ലാ വി​ഭാ​ഗം ത​സ്​​തി​ക​ക​ളി​ലും ഒ​ഴി​വ്​ ഉള്ളപ്പോഴാ​ണി​ത്.

ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ലാ​ണ്​ ആ​ശ്രി​ത നി​യ​മ​നം ന​ട​ത്താ​ത്ത​തെ​ന്നാ​ണ്​​​ സം​ഘ​ട​ന നേ​താ​ക്ക​ളെ മാ​നേ​ജ്​​മെൻറ് അ​റി​യി​ച്ച​ത്. ഇ​നി​ ആ​ശ്രി​ത നി​യ​മ​ന​ം റി​സ​ർ​വ്​ ൈഡ്ര​വ​ർ/​ക​ണ്ട​ക്ട​ർ ത​സ്​​തി​ക​യി​ലേ​ക്ക്​​ മാ​ത്ര​മേ ന​ട​ത്തൂ​. പ​ബ്ലി​ക് സ​ർ​വി​സ്​ ക​മീ​ഷ​ൻ വ​ഴി​യും മ​റ്റും സ്​​ഥി​ര നി​യ​മ​നം ല​ഭി​ക്കു​ന്നവ​രും റി​സ​ർ​വാ​യാ​യി​രി​ക്കും നി​യ​മി​ക്ക​ുക. 240 ഡ്യൂ​ട്ടി തി​ക​യു​ക​യും ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ച ത​സ്​​തി​ക​യി​ൽ ഒ​ഴി​വു​ണ്ടാ​വു​ക​യും ചെ​യ്യു​േ​മ്പാ​ൾ മാ​ത്ര​മെ അ​വ​രെ സ്​​ഥി​ര​െ​പ്പ​ടു​ത്തൂ. ഇ​തി​നാ​യി സ്​​പെ​ഷ​ൽ റൂ​ൾ ഭേ​ദ​ഗ​തി ചെ​യ്യും.

ഒ​രു വ​ർ​ഷം 240 ഡ്യൂ​ട്ടി​ക​ൾ ചെ​യ്യാ​ത്ത ജീ​വ​ന​ക്കാ​ർ​ക്ക് സ്​​ഥാ​ന​ക്ക​യ​റ്റം, ഇ​ൻ​ക്രി​മെൻറ്​ എ​ന്നി​വ ന​ൽ​കി​ല്ല. പെ​ൻ​ഷ​ൻ ക​ണ​ക്കാ​ക്കു​ന്ന​തി​നും ഇ​ത് ബാ​ധ​ക​മാ​ക്കും. ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​ക സ്​​ഥി​തി​യി​ൽ എ​ല്ലാ​വ​ർ​ക്കും പ്ര​മോ​ഷ​ൻ ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ്​ കോ​ർ​പ​റേ​ഷ​െൻറ നി​ല​പാ​ട്. അ​തേ​സ​മ​യം, ഒ​ഴി​വി​െൻറ 10 ശ​ത​മാ​നം സ്​​ഥാ​ന​ക്ക​യ​റ്റം ന​ൽ​കുന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന്​ ഉ​റ​പ്പ്​ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ധ്വാ​നം കു​റ​ഞ്ഞ ജോ​ലി ആ​വ​ശ്യ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​രെ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​െൻറ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​കും ഇ​ത്ത​രം ജോ​ലി​ക​ളി​ൽ നി​യോ​ഗി​ക്കു​ക.

സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ്​​പീ​ച്ച് ആ​ൻ​ഡ്​​ ഹി​യ​റി​ങ്​ (നി​ഷ്) എ​ന്ന സ്​​ഥാ​പ​ന​ത്തി​നാ​ണ്​ ഇ​തി​െൻറ ചു​മ​ത​ല. നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന കാ​റ്റ​ഗ​റി​യി​ൽ അ​ല്ലെ​ങ്കി​ൽ പോ​സ്​​റ്റി​ൽ ഏ​റ്റ​വും ജൂ​നി​യ​റാ​യി മാ​ത്ര​മെ ഇ​ത്ത​ര​ക്കാ​രെ പ​രി​ഗ​ണി​ക്കാ​വൂ എ​ന്നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ ശ​ക്ത​മാ​യി എ​തി​ർ​ക്കു​മെ​ന്ന്​​ സം​ഘ​ട​ന നേ​താ​ക്ക​ൾ​ അ​റി​യി​ച്ചു. ആ​വ​ശ്യ​ത്തി​ന്​ ബ​സു​ക​ൾ വാ​ങ്ങാ​ത്ത​തി​നാ​ലാ​ണ്​ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യി തോ​ന്നു​ന്ന​ത്. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ലു​ള്ള​തി​നാ​ലും വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​ത്ത​തി​നാ​ലും ബ​സു​ക​ളു​ടെ കു​റ​വ്​ അ​റി​യു​ന്നി​ല്ലെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. 

Tags:    
News Summary - 429 KSRTC employees died in five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.