അഞ്ചു വർഷത്തിനിടെ മരിച്ചത് 429 കെ.എസ്.ആർ.ടി.സി ജീവനക്കാർ
text_fieldsകോട്ടയം: അഞ്ചുവർഷത്തിനിടെ കെ.എസ്.ആർ.ടി.സി സർവിസിലിരിക്കെ മരിച്ചത് 429 ജീവനക്കാർ. 2021മാർച്ചിൽ പുറത്തുവന്ന കണക്കനുസരിച്ച് മരിച്ചവരുടെ എണ്ണം 388 ആണ്. 13 പേർ ഈ വർഷം ആദ്യ മൂന്നു മാസത്തിനിടെയാണ് മരിച്ചത്. ഇതിനുശേഷം 28 പേർകൂടി മരിച്ചെന്ന് ജീവനക്കാർ പറയുന്നു. അപകടം മുതൽ കോവിഡ് വരെ മരണ കാരണമാണ്. മരണം കൂടുേമ്പാഴും മെഡിക്കൽ ഇൻഷുറൻേസാ മറ്റ് ചികിത്സ സൗകര്യങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ആശ്രിത നിയമന നടപടി പൂർത്തിയാക്കിയ 212 അപേക്ഷകർ നിയമനം കാത്ത് നിൽക്കുകയാണ്. എല്ലാ വിഭാഗം തസ്തികകളിലും ഒഴിവ് ഉള്ളപ്പോഴാണിത്.
ജീവനക്കാരുടെ എണ്ണം കൂടുതലായതിനാലാണ് ആശ്രിത നിയമനം നടത്താത്തതെന്നാണ് സംഘടന നേതാക്കളെ മാനേജ്മെൻറ് അറിയിച്ചത്. ഇനി ആശ്രിത നിയമനം റിസർവ് ൈഡ്രവർ/കണ്ടക്ടർ തസ്തികയിലേക്ക് മാത്രമേ നടത്തൂ. പബ്ലിക് സർവിസ് കമീഷൻ വഴിയും മറ്റും സ്ഥിര നിയമനം ലഭിക്കുന്നവരും റിസർവായായിരിക്കും നിയമിക്കുക. 240 ഡ്യൂട്ടി തികയുകയും ഡയറക്ടർ ബോർഡ് അംഗീകരിച്ച തസ്തികയിൽ ഒഴിവുണ്ടാവുകയും ചെയ്യുേമ്പാൾ മാത്രമെ അവരെ സ്ഥിരെപ്പടുത്തൂ. ഇതിനായി സ്പെഷൽ റൂൾ ഭേദഗതി ചെയ്യും.
ഒരു വർഷം 240 ഡ്യൂട്ടികൾ ചെയ്യാത്ത ജീവനക്കാർക്ക് സ്ഥാനക്കയറ്റം, ഇൻക്രിമെൻറ് എന്നിവ നൽകില്ല. പെൻഷൻ കണക്കാക്കുന്നതിനും ഇത് ബാധകമാക്കും. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയിൽ എല്ലാവർക്കും പ്രമോഷൻ നൽകാൻ കഴിയില്ലെന്നാണ് കോർപറേഷെൻറ നിലപാട്. അതേസമയം, ഒഴിവിെൻറ 10 ശതമാനം സ്ഥാനക്കയറ്റം നൽകുന്ന കാര്യം പരിഗണിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അധ്വാനം കുറഞ്ഞ ജോലി ആവശ്യപ്പെടുന്ന ജീവനക്കാരെ മെഡിക്കൽ ബോർഡിെൻറ പരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാകും ഇത്തരം ജോലികളിൽ നിയോഗിക്കുക.
സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) എന്ന സ്ഥാപനത്തിനാണ് ഇതിെൻറ ചുമതല. നിയോഗിക്കപ്പെടുന്ന കാറ്റഗറിയിൽ അല്ലെങ്കിൽ പോസ്റ്റിൽ ഏറ്റവും ജൂനിയറായി മാത്രമെ ഇത്തരക്കാരെ പരിഗണിക്കാവൂ എന്നും തീരുമാനിച്ചിട്ടുണ്ട്. തൊഴിലാളി വിരുദ്ധ നിലപാടുകളെ ശക്തമായി എതിർക്കുമെന്ന് സംഘടന നേതാക്കൾ അറിയിച്ചു. ആവശ്യത്തിന് ബസുകൾ വാങ്ങാത്തതിനാലാണ് ജീവനക്കാരുടെ എണ്ണം കൂടുതലായി തോന്നുന്നത്. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാലും വിദ്യാലയങ്ങൾ തുറക്കാത്തതിനാലും ബസുകളുടെ കുറവ് അറിയുന്നില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.