തിരുവനന്തപുരം: രണ്ടുദിവസത്തെ അതിശക്ത മഴയിൽ സംസ്ഥാനത്ത് 67.14 കോടി രൂപയുടെ കൃഷിനാശം. 4,352.64 ഹെക്ടർ കൃഷി നശിച്ചു. 24,161 കർഷകർക്ക് കൃഷിനാശം ഉണ്ടായതായും കൃഷിവകുപ്പിെൻറ പ്രാഥമിക റിപ്പോർട്ട്. വാഴ, നെല്ല്, കുരുമുളക്, പച്ചക്കറി എന്നിവക്കാണ് കൂടുതൽ നാശം. കോട്ടയം, തൃശൂർ, മലപ്പുറം, ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലാണ് കൂടുതൽ കൃഷിനാശം.
കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം. 1118.75 ഹെക്ടർ കൃഷിയാണ് നശിച്ചത്. 1802.89 ലക്ഷത്തിെൻറ നഷ്ടം. വാഴയും നെല്ലും മരച്ചീനിയുണ് ഏറെയും. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കൃഷിനാശം കുറവാണ്. മറ്റ് ജില്ലകളുടെ വിവരം ഹെക്ടർ, കൃഷിക്കാർ, തുക (ലക്ഷത്തിൽ) എന്ന ക്രമത്തിൽ:
തിരുവനന്തപുരം -329.42, 3,428, 991.22
കൊല്ലം -191.04, 3070, 478.20
ആലപ്പുഴ -657.94, 3,664, 565.09
പത്തനംതിട്ട -166.51, 1,374,371.63
ഇടുക്കി -54.26, 3.664, 565.09
എറണാകുളം -192.03,1,183, 269.75
തൃശൂർ -824.27, 3,622, 1.104.62
പാലക്കാട് -334.24, 685, 502.93
മലപ്പുറം -426.51, 896, 145.53
കോഴിക്കോട് -15.71, 697, 88.89
മലപ്പുറം -426.51, 896, 145.53
കാസർകോട് -17.60, 225, 25.10
കൃഷിനാശം റിപ്പോർട്ട് ചെയ്യുന്നതിന് കൃഷിവകുപ്പിെൻറ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫോൺ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159, 85470 46467. ഫോണിലോ വാട്സ്ആപ്പിലോ വിവരങ്ങൾ അറിയിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.