കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അനുമതിയില്ലാതെ 44 പെട്രോളിയം കെമിക്കല്‍ യൂനിറ്റുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതായി ചേര്‍ത്തല സ്വദേശി എം.ഒ. പൗലോസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. വിവിധ പഞ്ചായത്തുകളില്‍നിന്ന് വിവരാവകാശ നിയമപ്രകാരം എടുത്ത രേഖ പ്രകാരമാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ പൊതുതാല്പര്യ ഹരജി നല്‍കിയിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ 13ഉം കോഴിക്കോട് ഏഴും തിരുവനന്തപുരത്ത് അഞ്ചും കെമിക്കല്‍ ഫാക്ടറികൾ പ്രവർത്തിക്കുന്നതായാണ് വിവരം. ആഴ്ചകള്‍ക്ക് മുമ്പ് മലപ്പുറം ടിന്നര്‍ പെയിൻറ് യൂനിറ്റില്‍ സംഭവിച്ച സ്ഫോടനം ഇതിന് ഉദാഹരണമാണ്. പഞ്ചായത്ത് ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നാണ് വിവരാവകാശ രേഖകൾ പറയുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ ഇത്തരത്തിൽ ഫാക്ടറികൾ തുടങ്ങുന്നത് അപകടകരമാണെന്ന് പലരും വിസ്മരിക്കുന്നു. വകുപ്പുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ഈ വലിയ വിപത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.