വാഹനാപകടത്തിൽ പരിക്കേറ്റ പി.എസ്.സി സെക്ഷൻ ഓഫിസർക്ക് 4.48 കോടി രൂപ നഷ്​ടപരിഹാരം നൽകാൻ വിധി

തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായ പി.എസ്.സി സെക്ഷൻ ഓഫിസർക്ക് 4.48 കോടി രൂപ നഷ്​ടപരിഹാരം നൽകാൻ വിധി. ഉള്ളൂർ മാവർത്തലക്കോണം ഐശ്വര്യ നഗറിൽ പ്രസീദി​െൻറ ഭാര്യ നിധി മോഹനാണ്​ (46) നഷ്​ടപരിഹാരം നൽകാൻ തിരുവനന്തപുരം മോട്ടോർ ആക്‌സിഡൻറ്​ ക്ലെയിംസ് ട്രൈബ്യൂണൽ വിധിച്ചത്. 2017 ഫെബ്രുവരിയിൽ പരുത്തിപ്പാറ ട്രാഫിക് സിഗ്​നലിന് മുന്നിലായിരുന്നു അപകടം. ഇരുചക്രവാഹനത്തിൽ സിഗ്​നലിൽ നിൽക്കുകയായിരുന്ന നിധിയെ സിഗ്​നൽ തെറ്റിച്ചെത്തിയ കാർ ഇടിച്ചിടുകയായിരുന്നു. തലക്ക്​ ഗുരുതര പരിക്കേറ്റ നിധിയെ വിവിധ ആശുപത്രികളിൽ ഒരുവർഷത്തോളം ചികിത്സിച്ചെങ്കിലും ഓർമശക്തി തിരികെകിട്ടിയില്ല.

പൂർണ അബോധാവസ്ഥയിലായി ശരീരം തളർന്ന്​ കിടപ്പിലായ നിധിക്ക് പരസഹായം കൂടാതെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനോ ചലിക്കാനോ കഴിയില്ല. ഭർത്താവ് പ്രസീദാണ്​ നിധിയെ പരിചരിക്കുന്നത്. നിധിയുടെ സർവിസും യോഗ്യതയും അനുസരിച്ച് ഇക്കാലയളവിൽ അണ്ടർ സെക്രട്ടറിയായി സ്​ഥാനക്കയറ്റം ലഭിച്ചെങ്കിലും അബോധാവസ്ഥയിലായതിനാൽ ജോലിയിൽ പ്രവേശിക്കാനായില്ല.

നഷ്​ടപരിഹാരമായി 2.83 കോടി രൂപയും അപകടമുണ്ടായ 2017 മുതൽക്കുള്ള പലിശയുമടക്കം 4.48 കോടി രൂപ നഷ്​ടപരിഹാരം നൽകാനാണ് തിരുവനന്തപുരം മോട്ടോർ ആക്‌സിഡൻറ്​ ക്ലെയിംസ് ട്രൈബ്യൂണൽ ശേഷാദ്രി നാഥൻ വിധിച്ചത്. ഐ.സി.ഐ.സി.ഐ ലോമ്പാർഡ് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്​ടപരിഹാരം നൽകേണ്ടത്. കോടതി ​െചലവായി 50 ലക്ഷം രൂപയും ഇൻഷുറൻസ് കമ്പനി കെട്ടിവെക്കണം. നിധി മോഹന് വേണ്ടി അഭിഭാഷകരായ പി. സലിംഖാൻ, എസ്. രാധാകൃഷ്ണൻ, അനു അഷ്‌റഫ്‌ എന്നിവർ ഹാജരായി. 

Tags:    
News Summary - 4.48 crore compensation for PSC section officer injured in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.