തിരുവനന്തപുരം: മഴയിലും കാറ്റിലും കെ.എസ്.ഇ.ബിക്ക് പ്രാഥമിക കണക്കുകള്‍ പ്രകാരം 48 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി വിലയിരുത്തൽ. 185 ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നാണ് വിവരം. 895 എച്ച്.ടി പോസ്റ്റുകളും 6230 എൽടി പോസ്‌റ്റുളും തകർന്നിട്ടുണ്ട്.
മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് 6230 ഇടങ്ങളിൽ എൽടി ലൈനുകളും 895 ഇടങ്ങളിൽ എച്ച്.ടി ലൈനുകളും പൊട്ടിവീണു. എന്നാലും ഒറ്റപ്പെട്ട ചില സ്‌ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നൽകാൻ സാധിച്ചതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.