കൊച്ചി: കടുത്ത വേനലും ചൂടും പരിഗണിച്ച് അഭിഭാഷകരുടെ വസ്‌ത്രധാരണത്തിൽ ഹൈകോടതി ഇളവ് അനുവദിച്ചു. ചൂടുകാലത്ത് കറുത്ത കോട്ടും ഗൗണും ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരള ഹൈകോടതി അഭിഭാഷക അസോസിയേഷൻ നൽകിയ നിവേദനം പരിഗണിച്ചാണ് നടപടി.
വെളുത്ത ഷർട്ടും ബാൻഡും കറുത്ത കോട്ടും ഗൗണും ധരിച്ച് വേണം അഭിഭാഷകർ കോടതിയിൽ ഹാജരാകാനെന്നാണ് ചട്ടം. എന്നാൽ, നിലവിലെ അവസ്ഥ കണക്കിലെടുത്ത് മേയ് 31 വരെ ഇളവ് അനുവദിച്ചു.
ജില്ല കോടതികളിൽ ഹാജരാകുന്ന അഭിഭാഷകർ വെളുത്ത ഷർട്ടും കോളർ ബാൻഡും ധരിച്ചാലും മതിയാകും. ഹൈകോടതിയിൽ ഹാജരാകുന്നവർക്ക് ഗൗൺ നിർബന്ധമില്ലെന്നും രജിസ്‌ട്രാർ ജനറൽ ഇറക്കിയ ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.