സംസ്ഥാനത്ത് ഇന്ന് അഞ്ച് കോവിഡ് മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് അഞ്ച് കൊവിഡ് മരണങ്ങൾ. മലപ്പുറം, കാസർഗോഡ്, തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. കൂത്തുപറമ്പ് കൂവ്വപ്പാടി സ്വദേശി കെ.അനന്തൻ (64) പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്ന അനന്തന് ആന്‍റിജൻ ടെസ്റ്റിലാണ് രോഗബാധ കണ്ടെത്തിയത്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ലഭിക്കാനുണ്ടന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

മലപ്പുറത്ത് കോട്ടക്കൽ സ്വദേശിനി ഇയ്യാത്തുട്ടിയും (65), തിരൂരങ്ങാടി സ്വദേശി അബൂബക്കർ ഹാജിയുമാണ് (80) മരിച്ചത്. കള്ളിക്കാട്, തുണ്ടുനട സ്വദേശിനി ഓമനയാണ് തിരുവനന്തപുരത്ത് മരിച്ചത്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഓമന. ഗുരുതര ശ്വാസകോശ സംബന്ധമായ രോഗവും ഓമനയ്ക്കുണ്ടായിരുന്നു. കാഞ്ഞങ്ങാട് മാട്ടുമ്മൽ സ്വദേശി അബ്ദുല്ലയാണ് കാസർഗോഡ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.