ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തിൽ നാവികസേനയിലെ അഞ്ച് പർവതാരോഹകരെ കാണാതായി

ഉത്തരകാശി: ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തിൽ നാവികസേനയിലെ അഞ്ച് പർവതാരോഹകരെയും ഒരു പോർട്ടറെയും കാണാതായി. ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിലെ തൃശൂൽ പർവതത്തിന്‍റെ മുകളിൽ എത്താറായപ്പോഴാണ് ഹിമപാതമുണ്ടായത്.

ഇവരെ കണ്ടെത്താനായി ഉത്തരകാശിയിലെ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ് പ്രിൻസിപ്പൽ കേണൽ അമിത് ബിശന്തിന്‍റെ നേതൃത്വത്തിലുള്ള റെസ്ക്യു സംഘം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മോശം കാലാവസ്ഥ മൂലം ജോഷിമഠിൽ വരെ തെരച്ചിൽ നടത്താനെ സംഘത്തിന് കഴിഞ്ഞുള്ളൂ. ഇന്ത്യൻ കരസേന, വ്യോമസേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവയിലെ അംഗങ്ങൾ ഹെലികോപ്റ്ററുമായി സ്ഥലത്ത് തെരച്ചിൽ നടത്തിയിരുന്നു.

ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ മൂന്ന് ഹിമാലയൻ പർവത മുനമ്പുകൾ സംഗമിക്കുന്ന സ്ഥലമാണ് ത്രിശൂൽ. വെള്ളിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് അപകടം നടന്നത്. രാവിലെ 11മണിയോടെയാണ് പർവതാരോഹക ഇൻസ്റ്റിറ്റ്യൂട്ടിനോട് ഇന്ത്യൻ നേവിയുടെ സാഹസിക വിഭാഗം സഹായം തേടിയത്. പർവതാരോഹകരുടെ 20 അംഗ ടീം 15 ദിവസം മുൻപാണ് ദൗത്യം തുടങ്ങിയത്.  

Tags:    
News Summary - 5 Navy Mountaineers Go Missing After Avalanche in Utharakasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.