എം.ജി സർവകലാശാലയിൽ എസ്.എഫ്.ഐ സ്പോൺസേഡ് ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് കെ.എസ്.യു

മൂവാറ്റുപുഴ: എം.ജി സർവകലാശാലയിൽ എസ്.എഫ്.ഐ നടത്തുന്ന അക്രമ പരമ്പരങ്ങൾ അവസാനിപ്പിക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ. എം.ജി സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ക്യാമ്പസ് ജോഡോ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സെനറ്റ് -സ്റ്റുഡൻസ് യൂനിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു സ്ഥാനാർഥികളെയുൾപ്പടെ മർദിച്ചത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

പതിവ് പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ഉദ്ഘാടന പരിപാടി ഒഴിവാക്കി പകരം പരിശീലനക്ലാസുകൾ, ചർച്ചകൾ, യൂനിറ്റ് തല പ്രവർത്തന അവലോകനം എന്നിവക്ക് പ്രാധാന്യം നൽകിയാണ് ശില്പശാല സംഘടിപ്പിച്ചത്. എം.ജി സർവകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാനൂറോളം പേരാണ് ശില്പശാലയിൽ പങ്കെടുത്തത്.

എം.എൽ.എമാരായ ഡോ. മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പള്ളി, കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ജോസഫ് വാഴക്കൻ, ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, എൻ.എസ്.യു.ഐ ദേശീയ ജന:സെക്രട്ടറി അനുലേഖ, വീക്ഷണം മാനേജിങ് ഡയറക്ടർ ജെയ്സൺ ജോസഫ്, ഉല്ലാസ് തോമസ്, പി.പി. എൽദോസ് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ആൻ സെബാസ്റ്റ്യൻ, അരുൺ രാജേന്ദ്രൻ, കെ.എസ്.യു സംസ്ഥാന കൺവീനർ ആഘോഷ് വി. സുരേഷ്, ജെറിൻ ജേക്കബ് പോൾ എന്നിവർ സംസാരിച്ചു.

കെ.എസ്.യു സംസ്ഥാന ജന:സെക്രട്ടറി മുബാസ് ഓടക്കാലി, കൺവീനർ ജെയ്ൻ പൊട്ടക്കൻ എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - KSU wants an end to SFI sponsored hooliganism in MG University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.