കേരളത്തിൽ 50 പേർക്കു കൂടി ഒമിക്രോൺ

തിരുവനന്തപുരം: സംസ്ഥാനത്ത് 50 പേര്‍ക്കുകൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. എറണാകുളം 18, തിരുവനന്തപുരം 8, പത്തനംതിട്ട 7, കോട്ടയം, മലപ്പുറം 5 വീതം, കൊല്ലം 3, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചതെന്ന്​ ആരോഗ്യമന്ത്രി അറിയിച്ചു. ഇതുകൂടാതെ, കോയമ്പത്തൂര്‍ സ്വദേശിക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതില്‍ 45 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 5 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. ആര്‍ക്കും തന്നെ സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചിട്ടില്ല.

എറണാകുളം യു.എ.ഇ 13, ഖത്തര്‍ 4, സ്വീഡന്‍ 1, തിരുവനന്തപുരം യു.എ.ഇ 4, സൗദി, മാലദ്വീപ്, യു.കെ, ഇറ്റലി ഒന്ന്​ വീതം, പത്തനംതിട്ട യു.എ.ഇ 4, യു.എസ്.എ 2, ഖത്തര്‍ 1, കോട്ടയം യു.എസ്.എ 2, യു.കെ, യു.എ.ഇ, യുക്രെയിന്‍ ഒന്ന്​ വീതം, മലപ്പുറം യു.എ.ഇ 5, കൊല്ലം യു.എ.ഇ 3, ആലപ്പുഴ സിംഗപ്പൂര്‍ 1, തൃശൂര്‍ യു.എ.ഇ 1, പാലക്കാട് യു.എ.ഇ 1 എന്നിങ്ങനെയാണ്​ വിവിധ രാജ്യങ്ങളില്‍ നിന്ന്​ വന്നവരുടെ എണ്ണം. കോയമ്പത്തൂര്‍ സ്വദേശി ഈജിപ്തില്‍നിന്ന്​ വന്നതാണ്.

ഇതോടെ, സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍നിന്ന്​ 186 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന്​ ആകെ 64 പേരും എത്തിയിട്ടുണ്ട്. 30 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Tags:    
News Summary - 50 more omicron in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.