അങ്കം മുറുകി...
ഇതെല്ലാം ഇവിടെ പറയുന്നത് എന്തിനാണെന്നല്ലേ? തദ്ദേശ സ്ഥാപനങ്ങളിലെ വനിത സംവരണം 50 ശതമാനമാണ് എന്നറിയാമല്ലോ. അതുകൊണ്ട് ഒരുപാട് വനിതകൾ മത്സരരംഗത്തുണ്ടാകും. വീട്ടമ്മമാരും ജോലിക്കാരും ഇതിൽപെടും. മത്സരിക്കുന്നവർക്കും മത്സരിക്കാനൊരുങ്ങുന്നവർക്കും വേണ്ടിയാണ് ഇൗ ഹോം മിനിസ്റ്റർ.
മത്സരിക്കാം പൂർണമനസ്സോടെ
ഭർത്താവിെൻറയോ ബന്ധുക്കളുടെയോ നേതാക്കളുടെയോ സുഹൃത്തുക്കളുടെയോ നിർബന്ധത്തിനു വഴങ്ങി മത്സരത്തിനിറങ്ങരുത്. അവരുടെ നിർദേശം മുഖവിലക്കെടുക്കാം. പൂർണ താൽപര്യമുണ്ടെങ്കിൽ രംഗത്തിറങ്ങാം. പാതിമനസ്സോടെ ഇറങ്ങിയാൽ ആത്മാർഥമായി ഇടപെടാൻ കഴിയില്ല. മത്സരിക്കലും ജനപ്രതിനിധി ആകുന്നതുമെല്ലാം വലിയ ഉത്തരവാദിത്തമാണ്. വനിതകളായതുകൊണ്ട് സംവരണ വാർഡിൽ മത്സരിക്കണമെന്ന് നിർബന്ധമില്ല. ജനറൽ എന്നാൽ ആർക്കും മത്സരിക്കാവുന്ന ഇടമാണ്.
വ്യക്തിത്വമാണ് എല്ലാം
ഭാര്യയുടെ പേരിൽ ഭർത്താവ് മത്സരിക്കുന്നുവെന്ന തരം ട്രോളുകളും പരിഹാസങ്ങളും ഇതിനകം ഇറങ്ങി. പിൻസീറ്റ് ഡ്രൈവിങ് എന്ന പരിഹാസം വേറെ. പിതാവിെൻറയോ ഭർത്താവിെൻറയോ തണലിൽ മത്സരിക്കേണ്ട. പോസ്റ്ററിലും ബാനറിലും സ്വന്തം ചിത്രം കൊടുക്കാതെയും സ്ഥാനാർഥിയായ ഭാര്യയെ വീട്ടിലിരുത്തി ഭർത്താവ് കളത്തിലിറങ്ങുന്നതും സ്വന്തം അഭിമാനത്തെ ബാധിക്കുന്നതാണെന്ന് തിരിച്ചറിയണം.
വികസനം സംസാരിക്കാം
മത്സരിക്കുന്ന വാർഡ്/ഡിവിഷനെ കുറിച്ച് നല്ല ധാരണ വേണം. നിലവിലെ ജനപ്രതിനിധികൾക്ക് ഇതുണ്ടാവും. പുതുതായി ഇറങ്ങുന്നവർ നാട്ടിലെ വികസനം, മുടങ്ങിയ പദ്ധതികൾ, നാട്ടുകാരുടെ പ്രതീക്ഷകൾ, അവസരങ്ങൾ, ദൗർബല്യങ്ങൾ തുടങ്ങിയവ നന്നായി പഠിക്കണം. പ്രചാരണത്തിൽ അവക്ക് പ്രാധാന്യം നൽകണം. നടപ്പാക്കാവുന്ന വികസന പദ്ധതികൾ ചർച്ച ചെയ്യാം. ജനങ്ങളുടെ ആവശ്യങ്ങൾക്കാകണം പ്രാധാന്യം.
പാലിക്കാം പ്രോട്ടോകോൾ
സാമൂഹിക അകലമെന്ന പ്രോട്ടോകോൾ നിലവിൽവന്നതോടെ പ്രചാരണവും വ്യത്യസ്തമാവും. ഫേസ്ബുക്ക്, വാട്സ്ആപ്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ടെലിഗ്രാം തുടങ്ങി സമൂഹ മാധ്യമങ്ങളിലൂടെയും സൂം, ഗൂഗ്ൾ മീറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയുമാണ് വോട്ടുപിടിത്തം സജീവമാകുക. ഇവയെക്കുറിച്ച് നല്ല ധാരണ വേണം. കൂടുതൽ പേരിലേക്ക് ഇതിലൂടെ തന്നെ എത്താൻ ശ്രമിക്കണം. ഗൃഹസന്ദർശന വേളയിലും യോഗങ്ങളിലും മറ്റും പ്രോട്ടോകോൾ പാലിക്കണം.
അറിയണം എല്ലാവരെയും...
സാമൂഹിക ഇടപെടൽമൂലം ചിലർ നാട്ടുകാർക്ക് സുപരിചിതരാവും. ചിലരെ ആരുമറിയണമെന്നില്ല. എന്തായാലും ഇറങ്ങും മുമ്പ് മടി, അപകർഷബോധം തുടങ്ങിയവ മാറ്റിവെക്കണം. കൊച്ചുകുട്ടികളോടും പ്രായമായവരോടും യുവാക്കളോടും മധ്യവയസ്കരോടുമെല്ലാം അവർക്കനുസരിച്ച് ഇടപെടണം. വോട്ടർ എന്നതിനപ്പുറം വാർഡിലെ ഓരോ അംഗത്തിനും സുപരിചിതയാവുംവിധം പ്രവർത്തിക്കാം. സ്പഷ്ടവും ലളിതവുമായ ഭാഷ ഉപയോഗിക്കണം. ജനങ്ങളെ കേൾക്കണം. ജയിക്കുമെന്ന ആത്മവിശ്വാസത്തോടെയാകണം ഓരോ ചുവടും. ആരോപണങ്ങളും കുറ്റപ്പെടുത്തലുകളുമെല്ലാം വരും, ഉൾക്കൊള്ളാൻ തയാറാവണം. സ്ഥാനാർഥിയെന്നതിനപ്പുറം ജനപ്രതിനിധിയായി സ്വയം വിലയിരുത്തി പ്രവർത്തിക്കാം, വിജയം ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.