കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിജിലൻസ് പിടിയിലായത് ഹെർണിയ ഓപ്പറേഷന് രണ്ടാംഗഡുവായി രോഗിയിൽ നിന്ന് 3000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ. കൊല്ലം പത്തനാപുരം ചെളികുഴി മൂത്താൻകഴിയത്ത് ഡോ. എം.എസ്. സുജിത് കുമാറിനെ (48)യാണ് വിജിലൻസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ വീടിനോടു ചേർന്നുള്ള കൺസൾട്ടിങ് റൂമിൽ വച്ചായിരുന്നു അറസ്റ്റ്.
മുണ്ടക്കയം സ്വദേശിയായ രോഗിയിൽ നിന്നാണ് കൈക്കൂലി വാങ്ങിയത്. 5000 രൂപ ആവശ്യപ്പെട്ടതിൽ ആദ്യഘട്ടമായി 2000 രൂപ നൽകിയിരുന്നു. ഇതിന് ശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഓപ്പറേഷനുശേഷം 3000 രൂപകൂടി ആവശ്യപ്പെട്ടു. തുടർന്ന് രോഗിയുടെ മകൻ വിജിലൻസിൽ പരാതി നൽകി. തുടർന്ന് വിജിലൻസ് നൽകിയ നോട്ടുകൾ ഡോക്ടർക്ക് കൈക്കൂലിയായി നൽകുകയായിരുന്നു.
ഡോ. സുജിത് രണ്ടുവർഷമായി കാഞ്ഞിരപ്പള്ളി കുന്നേൽ ചിറക്കടവിന് സമീപം താമസിക്കുകയാണ്. ഇയാൾ മുമ്പും രോഗികളിൽ നിന്ന് കൈക്കൂലി വാങ്ങിയിരുന്നതായി വിജിലൻസ് ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.