മലപ്പുറം: ജില്ലയിൽ 16 നിയമസഭ മണ്ഡലങ്ങളിലായി പുതുതായി 53 ബാച്ചുകൾ അനുവദിച്ചു. ഹ്യുമാനിറ്റീസിനാണ് കൂടുതൽ ബാച്ചുകൾ അനുവദിച്ചത്. 32 ബാച്ചുകളുണ്ട്. കൊമേഴ്സിന് 17ഉം സയൻസിന് നാലും ബാച്ചുകളുണ്ട്. നിലമ്പൂർ മണ്ഡലത്തിലാണ് കൂടുതൽ ബാച്ചുകൾ അനുവദിച്ചത്. ഏഴ് ബാച്ചുകളാണ് അനുവദിച്ചത്. പൊന്നാനിയാണ് രണ്ടാം സ്ഥാനത്ത് -അഞ്ച് ബാച്ചുകളുണ്ട്. മൂന്നാം സ്ഥാനത്തുള്ള താനൂർ, തിരൂരങ്ങാടി, കോട്ടക്കൽ എന്നിവിടങ്ങളിൽ നാല് വീതം ബാച്ചുകളുണ്ട്.
മലപ്പുറം, മഞ്ചേരി, വണ്ടൂർ, കൊണ്ടോട്ടി, പെരിന്തൽമണ്ണ, തവനൂർ, വേങ്ങര എന്നിവിടങ്ങളിൽ മൂന്ന് വീതം ബാച്ചുകളാണ്. തിരൂർ, ഏറനാട്, വള്ളിക്കുന്ന്, മങ്കട എന്നിവിടങ്ങളിൽ രണ്ട് വീതം ബാച്ചുകളുമാണ് ആകെ അനുവദിച്ചത്. ഓരോ ബാച്ചിലും 60 പേർക്ക് വീതമാണ് പഠിക്കാൻ അവസരം ലഭിക്കുക. ഇതോടെ ജില്ലക്ക് 3,180 സീറ്റുകൾ ലഭിക്കും. എന്നാൽ ഈ സീറ്റുകൾ കുട്ടികൾക്ക് മതിയാകാതെ വരും.
ജില്ലയിൽ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെൻറിൽ മാത്രം 8,338 പേർ സീറ്റ് കിട്ടാതെ പുറത്താണ്. പുതിയ ബാച്ചുകൾ പ്രകാരം കുറച്ച് വിദ്യാർഥികൾക്ക് കൂടി പഠിക്കാൻ അവസരം ലഭിക്കുമെങ്കിലും കണക്ക് പ്രകാരം 5,158 പേർ പുറത്ത് പോകും. രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്മെൻറിന് ജില്ലയിൽ 9,707 അപേക്ഷകരാണ് ആകെയുണ്ടായിരുന്നത്.ഇതിൽ 1,369 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. കണക്ക് പ്രകാരം സംസ്ഥാനത്ത് കൂടുതൽ കുട്ടികൾ പുറത്ത് നിൽക്കുന്നതും മലപ്പുറത്താണ്. ജില്ലയിൽ ആകെ 81,022 അപേക്ഷകരാണ് പ്ലസ് വണിന് അപേക്ഷ സമർപ്പിച്ചിരുന്നത്.
നിലമ്പൂർ മണ്ഡലം
പാലേമാട് എസ്.വി.എച്ച്.എസ്.എസ്- കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്)
ചുങ്കത്തറ എം.പി.എം എച്ച്.എച്ച്.എസ്-ഹ്യൂമാനിറ്റിസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
മൂത്തേടം ജി.എച്ച്.എസ്.എസ്-സയൻസ്(ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്ത്സ്)
പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസ്-സയൻസ് (ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ്, കമ്പ്യൂട്ടർ)
നിലമ്പൂർ ഗവ.മാനവേദൻ എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ്(ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജോഗ്രഫി)
എടക്കര ജി.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
കരുളായി കെ.എം.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
പൊന്നാനി മണ്ഡലം
പൊന്നാനി എം.ഐ.എച്ച്.എസ്.എസ്-കൊമേഴ്സ്(ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
എടപ്പാൾ ഡി.എച്ച് ഓർഫനേജ് എച്ച്.എസ്.എസ് -ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
കോക്കൂർ ജി.എച്ച്.എസ്.എസ്-കൊമേഴ്സ്(ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
നന്നംമുക്ക് മൂക്കുതല പി.സി.എൻ ജി.എച്ച്.എസ്.എസ്- കൊമേഴ്സ്(ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
പാലപ്പെട്ടി ജി.എച്ച്.എസ്.എസ് -കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
താനൂർ മണ്ഡലം
കാട്ടിലങ്ങാടി ജി.എച്ച്.എസ്.എസ് -ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
ചെറിയമുണ്ടം ജി.എച്ച്.എസ്.എസ് -ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
ഒഴൂർ വെള്ളച്ചാൽ സി.പി.പി.എച്ച്.എം എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
താനൂർ ജി.ആർ.എഫ്.ടി.വി.എച്ച്.എസ്.എസ്- ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യൽ വർക്ക്)
തിരൂരങ്ങാടി മണ്ഡലം
പരപ്പനങ്ങാടി എസ്.എൻ.എം. എച്ച്.എസ്.എസ്-കൊമേഴ്സ്(ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
തിരൂരങ്ങാടി ജി.എച്ച്.എസ്.എസ്-സയൻസ്(ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്ത്സ്)
ചെട്ടിയാംകിണർ ജി.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
കോട്ടക്കൽ മണ്ഡലം
കുറ്റിപ്പുറം ജി.എച്ച്.എസ്.എസ് -ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
മാറാക്കര വി.വി.എം.എച്ച്.എസ്.എസ്-കൊമേഴ്സ്(ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിസ്ക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
ചാപ്പനങ്ങാടി പി.എം.എസ്.എ.വി.എച്ച്.എസ്.എസ്-കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
ഇരിമ്പിളിയം എം.ഇ.എസ്.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
മലപ്പുറം മണ്ഡലം
മലപ്പുറം എം.എസ്.പി എച്ച്.എസ്.എസ്-കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിസ്ക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
പാണക്കാട് ഡി.യു.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
കോട്ടപ്പടി ജി.ജി.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
മഞ്ചേരി മണ്ഡലം
മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് -ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
നെല്ലിക്കുത്ത് ജി.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
എളങ്കൂർ പി.എം.എസ്.എ.എച്ച്.എസ്.എസ്-കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
വണ്ടൂർ മണ്ഡലം
തിരുവാലി ജി.എച്ച്.എസ്.എസ്-കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
കരുവാരകുണ്ട് ജി.എച്ച്.എസ്.എസ്- ഹ്യൂമാനിറ്റിസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
എടവണ്ണ ഐ.ഒ.എച്ച്.എസ്.എസ്-കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
കൊണ്ടോട്ടി മണ്ഡലം
കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജിയോളജി)
രാമനാട്ടുകര എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
കൊണ്ടോട്ടി ഇ.എം.ഇ.എ-എച്ച്.എസ്.എസ്-കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
പെരിന്തൽമണ്ണ മണ്ഡലം
ആനമങ്ങാട് ജി.എച്ച്.എസ്.എസ് -ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജോഗ്രഫി)
വെട്ടത്തൂർ ജി.എച്ച്.എസ്.എസ്- ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
തവനൂർ മണ്ഡലം
തവനൂർ കെ.എം.ജി.വി.എച്ച്.എസ്.എസ്-കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
കാലടി കണ്ടനകം ഡി.എച്ച്.ആർ.എച്ച്.എസ്.എസ് ഫോർ വിമൺ-സയൻസ്(ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്ത്സ്)
ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്- കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
വേങ്ങര മണ്ഡലം
ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ്-കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
വേങ്ങര ജി.എം.വി.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജോഗ്രഫി)
ഊരകം മർക്കസുൽ ഉലൂം എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
തിരൂർ മണ്ഡലം
ബി.പി അങ്ങാടി ജി.ജി.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ്-കൊമേഴ്സ് (ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്)
ഏറനാട് മണ്ഡലം
അരീക്കോട് ജി.എച്ച്.എസ്.എസ് -ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
എടവണ്ണ ജെ.എൻ.ആർ.എച്ച്.എസ്.എസ്- ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
വള്ളിക്കുന്ന് മണ്ഡലം
ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
കാലിക്കറ്റ് യൂനിവേഴ്സിറ്റി ജി.എം.എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജോഗ്രഫി)
മങ്കട മണ്ഡലം
പുഴക്കാട്ടിരി കടുങ്ങപുരം ജി.എച്ച്.എസ്.എസ് -ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
അങ്ങാടിപ്പുറം തരകൻ എച്ച്.എസ്.എസ്-ഹ്യൂമാനിറ്റീസ് (ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.