കൊച്ചി: കാൽനൂറ്റാണ്ടിനിടെ സംസ്ഥാനത്ത് ആദിവാസി കുടുംബങ്ങൾക്ക് അരലക്ഷത്തിലധികം ഏക്കർ ഭൂമി പതിച്ചുനൽകിയതായി സർക്കാർ രേഖ. ആദിവാസി പുനരധിവാസ വികസന മിഷന്റെ നേതൃത്വത്തിലാണ് ഭൂമി നൽകിയത്. ഭൂരഹിത ആദിവാസികള്‍ക്ക് അഞ്ചുവര്‍ഷത്തിനകം ഭൂമി വിതരണം ചെയ്യുക, ഇവരുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ഉറപ്പുവരുത്തുക, പട്ടികവര്‍ഗ പ്രദേശങ്ങള്‍ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി 2001ലാണ് സംസ്ഥാന സര്‍ക്കാര്‍ ദൗത്യം തുടങ്ങിയത്.
ഭൂമി കാത്ത് ഇനിയും ആദിവാസികൾ
മിഷൻ പ്രവർത്തനമാരംഭിച്ച ഘട്ടത്തിൽതന്നെ ഭൂരഹിതരായ 53,472 കുടുംബങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു. എന്നാല്‍, കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴും ഇതിൽപെട്ട മുഴുവൻ പേർക്കും ഭൂമി വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പട്ടികയിൽപെട്ട പതിനായിരത്തിലേറെപ്പേർക്ക് ഇനിയും ഭൂമി ലഭിക്കാനുണ്ട്. ഭൂമി ലഭിച്ച പലമേഖലകളിലും പട്ടയം ലഭിക്കാത്തതടക്കമുള്ള പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടിട്ടില്ല. ഇതോടൊപ്പം ഭൂരഹിതർക്ക് ചുരുങ്ങിയത് ഒരേക്കർ ഭൂമിയെങ്കിലും നൽകുമെന്ന വാഗ്ദാനവും പൂർണമായി നടപ്പാക്കിയിട്ടില്ല. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിലെ കാലതാമസവും അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിലെ പ്രയാസവുമൊക്കെയാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.