തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത് 5.34 ലക്ഷം പ്രവാസികൾ.
വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങി വരുന്നതിനായി 3.98 ലക്ഷം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1.36 ലക്ഷം പേരും രജിസ്റ്റർ ചെയ്തതായി നോര്‍ക്ക റൂട്ട്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികള്‍ക്കും അയച്ചുകൊടുക്കും. രോഗികൾ, ഗർഭിണികൾ, വിദ്യാർഥികൾ തുടങ്ങിയ മുൻഗണന നൽകേണ്ടവരെ ആദ്യം നാട്ടിലെത്തിക്കാൻ അഭ്യർഥിക്കുമെന്നും അറിയിച്ചു.
ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തതത് യു.എ.ഇയില്‍ നിന്നാണ്. 175423 പേരാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. സൗദി അറേബ്യയില്‍ നിന്ന് 54305 പേരും യു.കെയില്‍ നിന്ന് 2437 പേരും അമേരിക്കയില്‍ നിന്ന് 2255 പേരും യുക്രൈയിനില്‍ നിന്ന് 1958 പേരും രജിസ്റ്റർ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരിൽ കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ രജിസ്റ്റര്‍ ചെയ്തത്. 44871 പേർ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.