പോക്​സോ കേസിൽ 56കാരന്​ 24 വർഷം കഠിനതടവ്​

അടൂർ: 14കാരിയെ പീഡിപ്പിച്ച കേസിൽ 56കാരന്​ ഇരുപത്തിനാലര വർഷം കഠിനതടവും ലക്ഷം രൂപ പിഴയും ശിക്ഷ. കടമ്പനാട് മണ്ണടി മുറിയിൽ കന്നിമല കഴുത്തുംമൂട്ടിൽ സോമനെയാണ്​ (56) അടൂർ അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി. മഞ്ജിത്ത്​ ശിക്ഷിച്ചത്​.

പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി അധിക കഠിനതടവ് അനുഭവിക്കണം. പ്രതി പിഴ അടക്കുന്ന പക്ഷം അതിജീവിതക്ക്​ നൽകണമെന്നും വിധിയിൽ പറയുന്നു. 2012 ഡിസംബർ 27നാണ്​ സംഭവം. 

Tags:    
News Summary - 56 year old gets 24 years rigorous imprisonment in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.