ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.74 കോടി; നിരോധിത നോട്ട് വരവും കൂടി

ഗുരുവായൂർ: ക്ഷേത്രത്തിൽ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവായി 5,74,64,289 രൂപ ലഭിച്ചു. 3.98 കിലോ സ്വർണവും 11.630 കിലോ വെള്ളിയും ലഭിച്ചു. എസ്.ബി.ഐക്കായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല. 1,12,000 രൂപയുടെ നിരോധിത നോട്ടുകളും ലഭിച്ചു. 1000 രൂപയുടെ 70 നോട്ടുകളും 500ന്‍റെ 84 നോട്ടുകളുമാണ് ലഭിച്ചത്.

ഏകദേശം ഒരു കോടി രൂപയുടെ നിരോധിത നോട്ടുകൾ ഇപ്പോൾ ദേവസ്വത്തിന്‍റെ കൈവശമുണ്ട്. ഇത് എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് കേന്ദ്ര സർക്കാറിനും റിസർവ് ബാങ്കിനും കത്ത് നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.

ക്ഷേത്ര ദർശനത്തിനെത്തുന്ന കേന്ദ്ര സർക്കാറിന്‍റെ പ്രതിനിധികൾക്ക് മുന്നിലും വിഷയം അവതരിപ്പിച്ചിരുന്നു. നോട്ട് നിരോധനം നടപ്പാക്കി അഞ്ചര വർഷമായിട്ടും ഓരോ തവണ ഭണ്ഡാരം തുറക്കുമ്പോഴും ദേവസ്വത്തിന്‍റെ കൈവശമുള്ള നിരോധിത നോട്ട് ശേഖരം വർധിക്കുകയാണ്.

Tags:    
News Summary - 5.74 crore revenue in Guruvayur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.