ശബരിമലയിൽ ഒരാഴ്ചക്കിടെ 575 എക്‌സൈസ് കേസുകൾ

ശബരിമല: ഒരാഴ്ചക്കിടെ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 575 കേസുകൾ രജിസ്റ്റർ ചെയ്തു. സന്നിധാനത്തും പരിസരത്തുമായി 404 ഉം പമ്പയിലും പരിസരത്തുമായി 171 കേസുമാണ്‌ രജിസ്റ്റർ ചെയ്തത്‌.നിരോധിത പുകയില ഉൽപന്നങ്ങൾ, സിഗരറ്റ് എന്നിവ വിറ്റതിനും പൊതുസ്ഥലത്ത് പുകവലിച്ചതിനുമാണ് കേസുകൾ. ഇവിടങ്ങളിൽനിന്ന്‌ 1,15,000 രൂപ പിഴയീടാക്കി.

സന്നിധാനത്ത്‌ 18വരെ നടത്തിയ പരിശോധനയിൽ 20 കിലോ നിരോധിത പുകയിലയാണ്‌ പിടികൂടിയത്‌. വിൽപനക്ക് കൊണ്ടുവന്ന അഞ്ചുകിലോ നിരോധിത പുകയില ഉൽപന്നങ്ങൾ, 112 പാക്കറ്റ് സിഗരറ്റ്, 210 പാക്കറ്റ് ബീഡി എന്നിവ പമ്പയിൽനിന്ന്‌ പിടികൂടി. 15 മുതൽ 21വരെ നടത്തിയ പരിശോധനയിലാണ് നടപടി.

സന്നിധാനത്ത് 80,800 രൂപയും പമ്പയിൽനിന്ന്‌ 34,200 രൂപയുമാണ്‌ പിഴയീടാക്കിയത്‌. ശബരിമലയും പരിസരവും മദ്യം, പുകയില, മറ്റ് ലഹരി വസ്തുക്കൾ എന്നിവയുടെ നിരോധിതമേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് പമ്പ, നിലക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ താൽക്കാലിക എക്‌സൈസ് റേഞ്ച് ഓഫിസുകളും സ്ഥാപിച്ചിട്ടുണ്ട്. പരാതികൾ പമ്പ പൊലീസ് കൺട്രോൾ റൂമിന് എതിർവശം ദേവസ്വം ബോർഡ് മരാമത്ത് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന താൽക്കാലിക എക്‌സൈസ് റേഞ്ച് ഓഫിസിൽ അറിയിക്കാം. എക്‌സൈസ് കൺട്രോൾ റൂം: 0473 5203332.

ര​ണ്ടു​ഹോ​ട്ട​ലി​ന്​ 20,000 രൂ​പ പി​ഴ

ശ​ബ​രി​മ​ല: നി​ല​ക്ക​ൽ ബേ​സ് ക്യാ​മ്പ് പ​രി​സ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 20,000 രൂ​പ പി​ഴ​യീ​ടാ​ക്കി.നി​ല​ക്ക​ൽ ഡ്യൂ​ട്ടി മ​ജി​സ്‌​ട്രേ​റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന. ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​ത്ത ഭ​ക്ഷ​ണം ന​ൽ​കി​യ​തി​നാ​ണ്‌ ര​ണ്ടു​ഹോ​ട്ട​ലി​ൽ​നി​ന്ന്‌ പി​ഴ​യീ​ടാ​ക്കി​യ​ത്.

ഒ​രു ഹോ​ട്ട​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​പ്പി​ച്ചു.വൃ​ത്തി​ഹീ​ന സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത് ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ ഡ്യൂ​ട്ടി മ​ജി​സ്‌​ട്രേ​റ്റ് അ​റി​യി​ച്ചു. അ​ന​ധി​കൃ​ത ക​ച്ച​വ​ടം ന​ട​ത്തി​യ പൊ​രി, ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​രെ​യും ഒ​ഴി​പ്പി​ച്ചു.

Tags:    
News Summary - 575 excise cases in Sabarimala in a week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.