തിരുവല്ല: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിൽ 18കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 58കാരനെ തിരുവല്ല പൊലീസ് പിടികൂടി. കോട്ടയം മീനച്ചിൽ എടയ്ക്കാട് ചാമക്കാലയിൽ വീട്ടിൽ തോമസ് (58) ആണ് പിടിയിലായത്. പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സിൽ ഇന്ന് വൈകീട്ട് ആറുമണിയോടെയായിരുന്നു സംഭവം.
കൂത്താട്ടുകുളത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരെയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. ഏറ്റുമാനൂരിൽനിന്നാണ് തോമസ് ബസ്സിൽ കയറിയത്. പെൺകുട്ടി ഇരുന്ന സീറ്റിന്റെ മധ്യത്തിലാണ് തോമസ് ഇരുന്നത്. യാത്രയ്ക്കിടെ ഉറങ്ങിപ്പോയ വിദ്യാർഥിനിക്ക് നേരെ ചങ്ങനാശ്ശേരി മുതൽ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
ബസ് മുത്തൂർ ജങ്ഷന് അടുത്ത് എത്തിയപ്പോൾ ഉറക്കം വിട്ടുണർന്ന പെൺകുട്ടി ബഹളം വെച്ചു. ഇതോടെ മറ്റ് യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് തടഞ്ഞുവച്ച തോമസിനെ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽവെച്ച് തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് സി.ഐ ബി. സുനിൽ കൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.