അങ്കമാലി: മയക്കുമരുന്ന് കേസിനെ തുടർന്ന് മൂന്ന് വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതി പൊലീസ് പിടിയിൽ. തളിപ്പറമ്പ് 'സെയ്ദ് നഗറി'ൽ കളരിക്കുന്നേൽ വീട്ടിൽ ഹാഷിമിനെയാണ് (35) അങ്കമാലി പൊലീസ് പിടികൂടിയത്.
2021ൽ കോവിഡിനെ തുടർന്ന് ലോക്ഡൗൺ സമയത്ത് ദേശീയപാത കറുകുറ്റിയിൽ വച്ച് ഡാൻസാഫും, അങ്കമാലി പൊലീസും ചേർന്ന് 2.200കിലോ എം.ഡി.എം.എ പിടികൂടിയ കേസിലെ പ്രധാന കണ്ണിയാണ് ഹാഷിം.
തമിഴ്നാട്ടിൽ നിന്ന് പിക്കപ്പ് വാനിലാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി കൊണ്ടുവന്നത്. മൂന്ന് പേരെ നേരത്തെ പിടി കൂടിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന ഹാഷിമിനെ പിടികൂടാൻ ജില്ല പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിൽ നിന്ന് പ്രതി പിടിയിലായത്.
ഡി.വൈ.എസ്.പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ ആർ.വി അരുൺകുമാർ, എസ്.ഐ.മാരായ പ്രദീപ് കുമാർ, പി.ഒ റജി, മാർട്ടിൻ.കെ ജോൺ, സി.പി.ഒമാരായ അജിത തിലകൻ, ടി.പി ദിലീപ് കുമാർ, എബി സുരേന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.