ചക്കരക്കൽ(കണ്ണൂർ): കൊയ്യോട് പള്ളിയോട് ചേർന്ന മദ്രസയിൽ താമസിച്ച് പഠിക്കുന്ന ആറാം ക്ലാസ് വിദ്യാർഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പാതിരിയാട് സ്വദേശി സാജിദിന്‍റെ മകൻ മുഹമ്മദി(11)ന്‍റെ മൃതദേഹമാണ് ചൊവ്വാഴ്ച രാത്രി മുതൽ നടത്തിയ തെരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രി ശുചിമുറിയിൽ പോകാനെന്ന് പറഞ്ഞ് താമസ സ്ഥലത്ത് നിന്നും പുറത്തിറങ്ങിയതാണെന്ന് പറയുന്നു. തുടർന്ന് കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ പള്ളിയുടെ കുളത്തിന് സമീപത്ത് നിന്നും ചെരിപ്പും തൊപ്പിയും കണ്ടെത്തി. വിവരം അറിഞ്ഞെത്തിയ ചക്കരക്കൽ പൊലീസും ഫയർ ഫോഴ്സും രാത്രിയോടെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും രാവിലെയോടെയാണ് മൃതദേഹം കണ്ടെടുത്തത്.
ഇവിടത്തെ കുളത്തിൽ കുട്ടി നീന്തൽ അഭ്യസിച്ച് വരുന്നതായും ഉമ്മയെ വിളിച്ച് ഇക്കാര്യം പറഞ്ഞിരുന്നതായും സൂചനയുണ്ട്. ഇതേ തുടർന്ന് രാത്രി കൗതുകത്തിന് കുളത്തിൽ ഇറങ്ങിയതായാണ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.