തിരുവനന്തപുരം: സംസ്ഥാനത്തിന് 6,05,680 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,09,400 ഡോസ് കോവിഷീല്‍ഡ് വാക്സിനും 96,280 ഡോസ് കോവാക്സിനുമാണ് ലഭ്യമായത്. തിരുവനന്തപുരം 1,72,480, എറണാകുളം 2,00,530, കോഴിക്കോട് 1,36,390 എന്നിങ്ങനെ ഡോസ് കോവിഷീല്‍ഡ് വാക്സിനും തിരുവനന്തപുരം 32,600, എറണാകുളം 37,900, കോഴിക്കോട് 25,780 എന്നിങ്ങനെ ഡോസ് കോവാക്സിനുമാണെത്തിയത്. ഇതുകൂടാതെ കെ.എം.എസ്.സി.എല്‍. മുഖേന സംസ്ഥാനം വാങ്ങിയ 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും ലഭ്യമായിട്ടുണ്ട്.
വാക്സിനേഷന് യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 3,13,868 പേര്‍ക്ക് വാക്സിന് നല്കി. 1,143 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1519 വാക്സിനേഷന് കേന്ദ്രങ്ങളാണുണ്ടായിരുന്നത്. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 2,65,82,188 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,95,36,461 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 70,45,727 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.
2021ലെ പ്രൊജക്ടറ്റഡ് പോപ്പുലേഷന്‍ അനുസരിച്ച് 55.19 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 19.90 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്കി. 18 വയസിന് മുകളിലുള്ള ജനസംഖ്യയനുസരിച്ച് 68.07 ശതമാനം പേര്‍ക്ക് ഒന്നാം ഡോസും 24.55 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.
അതിനിടെ, വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ പരിശോധന വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകനയോഗത്തിൽ നിർദേശിച്ചു. ഇടുക്കി, പാലക്കാട്, കാസർകോട് ജില്ലകളിൽ ബ്രേക്ക് ത്രൂ ഇൻഫെക്ഷനുകൾ അഞ്ച് ശതമാനത്തിൽ കൂടുതലായതിനാൽ ഈ ജില്ലകളിൽ ജനിതക പഠനം നടത്താൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു. വാക്സിനെടുത്ത ശേഷവും കോവിഡ് ബാധിക്കുന്നതിനെയാണ് ബ്രേക്ക് ത്രൂ ഇൻഫെക്ഷൻ എന്ന് വിശേഷിപ്പിക്കുന്നത്.
വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വാക്സിനേഷൻ നല്ലരീതിയിൽ നടത്തിയതിനാൽ ഇവിടെ രോഗലക്ഷണമുള്ളവരെ മാത്രം പരിശോധിക്കും. മറ്റു ജില്ലകളിൽ വ്യാപകമായ പരിശോധന നടത്തും. ആദ്യ ഡോസ് വാക്സിനേഷൻ എഴുപത് ശതമാനത്തിൽ കൂടുതൽ പൂർത്തീകരിച്ച ജില്ലകൾ അടുത്ത രണ്ടാഴ്ച കൊണ്ട് വാക്സിനേഷൻ പൂർണമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
നിലവിൽ സംസ്ഥാനത്തിന്റെ പക്കൽ 16 ലക്ഷം സിറിഞ്ചുകൾ ലഭ്യമാണ്. കൂടുതൽ സിറിഞ്ചുകൾ ലഭ്യമാക്കാനും സമാഹരിക്കാനും നടപടിയെടുക്കും. പത്ത് ലക്ഷം വാക്സിൻ ഡോസുകൾ കെ.എം.എസ്.സി.എൽ നേരിട്ട് വാക്സിൻ ഉൽപ്പാദകരിൽ നിന്ന് വാങ്ങിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും മറ്റു സ്വകാര്യ സ്ഥാപനങ്ങളും വഴി ഇത് നൽകുന്നുണ്ടെന്ന് ഉറപ്പു വരുത്തണം.
ഓരോ തദ്ദേശ സ്ഥാപന അതിർത്തിയിലും എത്ര വാക്സിനേഷനുകൾ നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിനോട് മുഖ്യമന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.