കൊല്ലം: അമൃതാനന്ദമയിയുടെ 64ാം ജന്മദിനാഘോഷ പരിപാടി അമൃതവർഷം 64ന് പ്രൗഢഗംഭീര സമാപനം. കൊല്ലം അമൃതപുരി കോളജിൽ സംഘടിപ്പിച്ച ചടങ്ങിൽ സാമൂഹിക-സംസ്കാരിക രംഗത്തെ പ്രമുഖരും േകന്ദ്ര മന്ത്രിമാരും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും അമൃതാനന്ദമയിക്ക് ജന്മദിന ആശംസകൾ നേരാനെത്തി. രാവിലെ ഒമ്പേതാടെ അമൃതാനന്ദമയി വേദിയിലെത്തിയതോടെ പതിനായിരങ്ങൾ തിങ്ങിനിറഞ്ഞ സദസ്സ് ഭക്തി സാന്ദ്രമായി.
തുടർന്ന് അമൃതാന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദയുടെ നേതൃത്വത്തിൽ ഗുരുപൂജ നടന്നു. 9.30ഒാടെ അമൃതാനന്ദമയി ജന്മദിന സന്ദേശം നൽകി. ജയന്തി സമ്മേളനത്തിൽ ഈ വർഷത്തെ അമൃതകീർത്തി പുരസ്കാരം കൊടുങ്ങല്ലൂർ ശ്രീ വിവേകാനന്ദ വേദിക് വിഷൻ അധ്യക്ഷയും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം മുൻ അധ്യക്ഷയുമായ എം. ലക്ഷ്മി കുമാരിക്ക് കേന്ദ്ര പട്ടികവർഗ മന്ത്രി ജുവൽ ഒറാം സമ്മാനിച്ചു. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതി ശിൽപവും പ്രശസ്തിപത്രവും അടങ്ങിയതാണ് പുരസ്കാരം.
അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തിെൻറ ഭാഗമായി വൈദ്യുതി ലഭ്യമല്ലാത്ത ഗ്രാമങ്ങളിലുള്ളവർക്ക് അമൃതവിദ്യാലയത്തിലെ വിദ്യാർഥി രൂപകൽപന ചെയ്ത ഇ-സൈക്കിളുകൾ കേന്ദ്ര മനുഷ്യവിഭവശേഷി സഹമന്ത്രി സത്യപാൽ സിങ് വിതരണം ചെയ്തു. ഡൈനാമോയും സോളാർപാനലും ഘടിപ്പിച്ച ഈ സൈക്കിൾ ഉപയോഗിച്ച് ഒരു കുടുംബത്തിന് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കും. ഏഷ്യയിൽ ആദ്യത്തെയും ലോകത്തിൽ 10ാമത്തെയും ഇരുകൈയും മാറ്റി െവക്കൽ ശസ്ത്രക്രിയ നടത്തിയ അമൃതഹോസ്പിറ്റലിലെ 11 അംഗ ഡോക്ടർമാരുടെ സംഘെത്ത ചടങ്ങിൽ അനുമോദിച്ചു.
ഡിജിറ്റൽ സാക്ഷരത നേടിയ വയനാട്, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലയിലെ 50 വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, അമൃത ആശുപത്രിയിൽ വിവിധ വിഭാഗങ്ങളിലായി സൗജന്യ ശസ്ത്രക്രിയ ലഭിച്ച 75 പേർക്കുള്ള സാക്ഷ്യപത്ര വിതരണം, അമൃതാനന്ദമയി മഠം ദത്തെടുത്ത ഗ്രാമങ്ങളിൽ പരിശീലനം നേടിയ ആരോഗ്യ സംരക്ഷണ സേവകർക്ക് പ്രശംസാ പത്ര വിതരണം, ക്ഷേമപെൻഷൻ വിതരണം തുടങ്ങിയവയും 54 പേരുടെ സമൂഹവിവാഹം, വസ്ത്രദാനം എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.