മഴക്കെടുതി: 6.6 കോടി അനുവദിച്ചു -മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മഴക്കാലം നേരിടുന്നതിനുള്ള അടിയന്തര പ്രവൃത്തികൾക്കായി 6.6 കോടി രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. ജലവിഭവ വകുപ്പിലെ എക്സിക്യൂട്ടിവ് എൻജിനീയർമാർക്ക് 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. പുറമെ, കടലാക്രമണവും തീരശോഷണവും നേരിടാൻ ഒമ്പത് തീരദേശ ജില്ലകൾക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു.

ജലവിഭവ വകുപ്പിലെ 24 എക്സിക്യൂട്ടിവ് എൻജിനീയർമാർക്ക് 20 ലക്ഷം രൂപ വീതം 4.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മൺസൂണുമായി ബന്ധപ്പെട്ട അടിയന്തര പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കും മൺസൂണിന് മുന്നോടിയായുള്ള അടിയന്തര പ്രവർത്തനങ്ങൾക്കായാണ് 20 ലക്ഷം അനുവദിച്ചത്.

മഴയില്‍ ആറുദിവസത്തിനുള്ളില്‍ വിവിധ ജില്ലകളിലായി 4116 ഹെക്ടറിൽ 50.63 കോടി രൂപയുടെ കൃഷിനാശമുണ്ടായി. കൂടുതൽ നാശം ആലപ്പുഴ ജില്ലയിലാണ്. 2530 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഇവിടെ നശിച്ചത്.

Tags:    
News Summary - 6.6 crore allotted for rain disaster: Minister Roshy Augustine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.