ഏരൂരിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം പലായനം ചെയ്തു

അഞ്ചൽ: ഏരൂരിൽ ഏഴ് വയസുകാരിയായ പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് പെൺകുട്ടിയുടെ കുടുംബം പലായനം ചെയ്തു. സംഭവ ദിവസവും പിറ്റേന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് നേരേ നാട്ടുകാരുടെ അധിക്ഷേപവും ഭീഷണിയും ഉയർന്നതിനെ തുടർന്നാണ്​ കുടുംബം നാടുവിട്ടത്. പെൺകുട്ടി നേരത്തേയും പീഡനത്തിനിരയായിട്ടുണ്ടെന്നും രക്ഷാകർത്താക്കൾ ഈ വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നി​െല്ലന്നും ആരോപണമുയരുന്നുണ്ട്.

യഥാസമയം പരാതിപ്പെട്ടിരുന്നുവെങ്കിൽ അനിഷ്​ട സംഭവമുണ്ടാകുമായിരുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് കുടുംബം നാട്ടിൽ നിന്നും പോയത്. വാഹനത്തിനുള്ളിലേക്ക് കയറവേ നാട്ടുകാരിലാരോ ഇവരെ ആക്രമിച്ചുവെന്നും ആക്രമണത്തിൽ കുട്ടിയുടെ അമ്മയുടെ കൈക്ക് സാരമായ പരിക്ക് പറ്റിയെന്നും പറയപ്പെടുന്നു. പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. നാട്ടുകാർ അസഭ്യം പറയുന്നതും കൂക്കിവിളിക്കുന്നതും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവമറിഞ്ഞ് തിങ്കളാഴ്​ച സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പെൺകുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

പെൺകുട്ടി കൊല്ലപ്പെട്ടതിനെത്തുടർന്ന് രക്ഷാകർത്താക്കൾക്ക് ചില പരിസരവാസികളിൽ നിന്നും ശകാരം കേൾക്കേണ്ടി വന്നുവെന്നും ഇതിനെത്തുടന്ന് തങ്ങൾ കിളിമാനൂരിലുള്ള ബന്ധുവീട്ടിലേക്ക് താൽക്കാലികമായി താമസം മാറ്റുകയാണെന്നും പെൺകുട്ടിയുടെ രക്ഷാകർത്താക്കൾ അറിയിച്ചതിനാൽ പൊലീസി​​െൻറ സംരക്ഷണയിൽ വീട്ടിൽ നിന്നും ഏരൂർ ജങ്​ഷനിൽ വരെ എത്തിക്കുകയും തുടർന്ന് കിളിമാനൂരിൽ നിന്നും എത്തിയ ബന്ധുക്കളോടൊപ്പം യാത്രയാക്കുകയുമായിരുന്നുവെന്നും പൊലീസ്​ പറയുന്നു. ഇവർ ആക്രമിക്കപ്പെട്ടുവെന്നതിനെക്കുറിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും ഇവരെ ഊരുവിലക്കിയതായുള്ള വാർത്തകർ വെറുതെയാണെന്നും ഏരൂർ പൊലീസ് മാധ്യമത്തോട് പറഞ്ഞു.

‘പെൺകുട്ടിയുടെ കുടുംബം വീടുമാറാനിടയായ സംഭവം അന്വേഷിക്കും’
തിരുവനന്തപുരം: അഞ്ചല്‍ ഏലൂരില്‍ പെണ്‍കുട്ടി പീഡനത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് മാതാവും കുടുംബവും വീട്ടില്‍നിന്ന് മാറിപ്പോകേണ്ടിവന്ന സാഹചര്യം അന്വേഷിച്ച് പരിഹാര നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് കേരള വനിത കമീഷൻ അറിയിച്ചു. ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ ഡയറക്ടര്‍ സ്വീകരിക്കും. പൊലീസി‍​െൻറയും നാട്ടുകാരുടെയും വിശദീകരണം ആരായും. രക്ഷാകർത്താക്കള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും കമീഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. 

Tags:    
News Summary - 7-Year-Old Raped, Murdered kollam family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.