സംസ്ഥാനത്തെ 33 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാൻ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന 33 തടവുകാർക്ക് ശിക്ഷാ ഇളവ് നൽകി മോചിപ്പിക്കാൻ മന്ത്രിസഭ തീരുമാനം.

ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാ​ഗമായാണ് ഇവരെ മോചിപ്പിക്കുന്നത്.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, ജയിൽ വകുപ്പ് മേധാവി എന്നിവർ അടങ്ങുന്ന സമിതി നൽകിയ ശുപാർശ അം​ഗീകരിച്ചാണ് തീരുമാനം. ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തിന്റെ ഭാ​ഗമായി രണ്ടാം ഘട്ടത്തിൽ 34 തടവുകാരെയായിരുന്നു പ്രത്യേക ശിക്ഷാ ഇളവിന് ശുപാർശ ചെയ്തത്. എന്നാൽ, ഇതിൽ ഒരാളെ ഒഴിവാക്കി 33 പേർക്കാണ് മന്ത്രിസഭ ഇളവ് അനുവദിക്കാൻ തീരുമാനിച്ചത്. ഭരണഘടനയുടെ 161 അനുച്ഛേദം നൽകുന്ന അധികാരം ഉപേയാ​ഗിച്ച് ഇവർക്ക് വിടുതൽ അനുവദിക്കാൻ ​ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. 

Tags:    
News Summary - 75th year of Independence: Kerala to remit sentences of 33 prisoners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.