തിരുവനന്തപുരം : മുഖ്യമന്ത്രി നടത്തിയ ഓണസദ്യക്ക് വീണ്ടും ലക്ഷങ്ങൾ അനുവദിച്ച് ധനവകുപ്പ്. 7.86 ലക്ഷമാണ് അധിക ഫണ്ടായി അനുവദിച്ചത്. ട്രഷറി നിയന്ത്രണം നിലനിൽക്കെ ഈ മാസം 13നാണ് തുക അനുവദിച്ച് ഉത്തരവിറങ്ങിയത്.
ആഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തിൽ വെച്ചായിരുന്നു പൗര പ്രമുഖർക്ക് മുഖ്യമന്ത്രി ഓണസദ്യ ഒരുക്കിയത്. 19 ലക്ഷം രൂപയായിരുന്നു ചെലവ്. ഡിസംബർ 13ന് 7.86 ലക്ഷം കൂടി അനുവദിച്ചതോടെ ചെലവ് 26 ലക്ഷം രൂപ ആയി ഉയർന്നു. 15,400 രൂപയാണ് ഓണസദ്യയുടെ ക്ഷണക്കത്ത് അടിക്കാൻ ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.