മുംബൈ ഇ.​എ​സ്.െ​എ ആശുപത്രി തീപിടുത്തം: മരണം എട്ടായി

മും​ബൈ: കി​ഴ​ക്ക​ൻ അ​ന്ധേ​രി​യി​ലെ എം.െ​എ.​ഡി.​സി​യി​ൽ ഇ.​എ​സ്.െ​എ കോ​ർ​പ​റേ​ഷ​നു കീ​ഴി​ലെ ആ​ശു​പ​ത്രി​യി​ ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ​ മരണം എട്ടായി. പരിക്കേറ്റ്​ കോപ്പർ, ഹോളി സ്​പിരിറ്റ്​ ആശുപത്രികളിൽ ചികിത്സയ ിലായിരുന്ന രണ്ടുപേരാണ്​ ഇന്ന്​ പുലർച്ചെ മരിച്ചത്​.

കഴിഞ്ഞ ദിവസം വൈകിട്ട്​ മരോളിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആറു മാസം പ്രായമായ കുഞ്ഞുൾപ്പെടെ ആറുപേർ മരിക്കുകയും 50ഒാ​ളം പേ​ർക്ക്​്​ പരിക്കേക്കുകയും ചെയ്​തിരുന്നു.

തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ 4.20ഒാ​ടെ​യാ​ണ്​ അ​ഞ്ചു​നി​ല കെ​ട്ടി​ട​ത്തി‍​​​​​െൻറ നാ​ലാം നി​ല​യി​ൽ തീ ​പ​ട​ർ​ന്നു​തു​ട​ങ്ങി​യ​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​ഗ്​​നി​ശ​മ​ന സേ​ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഇ​ട​ക്ക്​ തീ ​ആ​ളി​പ്പ​ട​ർ​ന്ന​ത്​ ര​ക്ഷാ​​​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു. മു​ള​കൊ​ണ്ടു​ള്ള കോ​ണി ഉ​പ​യോ​ഗി​ച്ചാ​ണ്​ വ​യോ​ധി​ക​രെ​യും കു​ട്ടി​ക​ളെ​യും മു​ക​ൾ നി​ല​ക​ളി​ൽ​നി​ന്ന്​ താ​ഴെ എ​ത്തി​ച്ച​ത്.

Tags:    
News Summary - 8 Dead In Fire At Hospital In Mumbai's Andheri- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.