വയനാട് ജില്ലയില്‍ 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 8246 പേര്‍

കൽപ്പറ്റ: വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 77 ദുരിതാശ്വാസ ക്യാമ്പുകളിലായി 2399 കുടുംബങ്ങളിലെ 8246 പേരെ മാറ്റി താമസിപ്പിച്ചു. ക്യാമ്പുകളില്‍ 3004 പുരുഷന്‍മാരും 3325 സ്ത്രീകളും 1917 കുട്ടികളുമാണ് ഉള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 17 ക്യാമ്പുകളിലായി 701 കുടുംബങ്ങളിലെ 2551 പേരാണുള്ളത്. ഇതില്‍ 943 പുരുഷന്‍മാരും 981 സ്ത്രികളും 627 കുട്ടികളും ഉണ്ട്.

Tags:    
News Summary - 8246 people in 77 relief camps in Wayanad district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.