റിയാദ്: കേരളത്തിലെ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവര്‍ക്ക് വേണ്ടി സൗദി രാജാവ് സല്‍മാന്‍ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിന്‍ സല്‍മാനും ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് അനുശോചന സന്ദേശമയച്ചു.
ദുരന്തത്തിൽ നിരവധി പേർ മരിച്ചെന്നും അനവധി ആളുകൾക്ക് പരിക്കേറ്റെന്നും പലരെയും കാണാതായെന്നും സംബന്ധിച്ച വാര്‍ത്തകള്‍ ഞങ്ങള്‍ അറിഞ്ഞതായി ഇരുവരും പ്രസ്താവനയിൽ പറഞ്ഞു.
ഈ ദുരന്തത്തിന്‍റെ വേദന ഞങ്ങള്‍ അങ്ങയോട് പങ്കിടുന്നു. കാണാതായവര്‍ സുരക്ഷിതമായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരട്ടെ. പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർഥമായ ദുഃഖവും പങ്കുവെക്കുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.