കോട്ടയം: മാരത്തൺ ചർച്ചകൾക്കൊടുവിൽ കേരള കോൺഗ്രസ്-എം ജോസ് വിഭാഗത്തിന് സി.പി.എം വഴങ്ങിയതോടെ കോട്ടയം ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫ് സീറ്റ് ധാരണ. 22 അംഗ ജില്ല പഞ്ചായത്തിൽ ഒമ്പത് സീറ്റുവീതം സി.പി.എമ്മും കേരള കോൺഗ്രസ്-ജോസ് വിഭാഗവും മത്സരിക്കും.
നാലുസീറ്റ് സി.പി.ഐക്ക്. കഴിഞ്ഞ തവണ ഒരോ സീറ്റുവീതം മത്സരിച്ച ജനതാദൾ(എസ്), എൻ.സി.പി എന്നിവർക്ക് ഇക്കുറി സീറ്റില്ല. ജോസ് വിഭാഗത്തിന് സി.പി.എം മൂന്നുസീറ്റ് വിട്ടുനൽകിയപ്പോൾ കടുത്ത രീതിയിൽ പ്രതിരോധിച്ച സി.പി.ഐയുെട സീറ്റ് നഷ്ടം ഒന്നിലൊതുങ്ങി. 2015ൽ സി.പി.എം-12, സി.പി.ഐ-അഞ്ച്, കേരള കോൺഗ്രസ് (സെക്കുലർ)- മൂന്ന്, ജനതാദൾ(എസ്), എൻ.സി.പി -ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം.
സീറ്റ് വിഭജനം ആദ്യം പൂർത്തിയാക്കുകയെന്ന എൽ.ഡി.എഫ് പതിവ് തെറ്റിയ ഇത്തവണ ദിവസങ്ങൾ നീണ്ട ചർച്ചക്കൊടുവിലാണ് അന്തിമതീരുമാനമായത്. യു.ഡി.എഫിലായിരുന്നപ്പോൾ കേരള കോണ്ഗ്രസ് മത്സരിച്ച 11 സീെറ്റന്ന ആവശ്യത്തിൽ ജോസ് വിഭാഗം ഉറച്ചുനിന്നതാണ് തീരുമാനം നീളാനിടയാക്കിയത്.
ഭരണം ലഭിച്ചാൽ ജില്ല പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തിൽ വിലപേശലുണ്ടാകുമെന്ന നിഗമനത്തിൽ ജോസ് വിഭാഗത്തിെൻറ സീറ്റെണ്ണം കുറക്കാൻ സി.പി.എം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതേസമയം, സീറ്റ് വിഭജന ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കാനാെയങ്കിലും തർക്കങ്ങളിൽ തട്ടി യു.ഡി.എഫ് സ്ഥാനാർഥി നിർണയം നീളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.