ആറാട്ടുപുഴ: മലയാളഭൂമികയിൽ സൗരഭ്യം നഷ്ടപ്പെടാത്ത കവിതകളുടെ വസന്തം തീർത്ത കുമാരനാശാെൻറ വേർപാടിന് ശനിയാഴ്ച 97 ആണ്ട് തികയുന്നു. ബോട്ടപകടത്തിലൂടെ പല്ലനയാറിെൻറ അഗാധതയിൽ അവസാനിച്ചത് മലയാളത്തിെൻറ സ്നേഹഗീതങ്ങളായിരുന്നു.
1924 ജനുവരി 15ന് പല്ലനയാറ്റില്‍ ബോട്ടപകടത്തിലാണ് കുമാരനാശാെൻറ മരണം. കൊല്ലം ബോട്ടുെജട്ടിയില്നിന്ന് 15ന് രാത്രി 10.30ന് ആലപ്പുഴക്ക് പുറപ്പെട്ട 'രക്ഷകൻ' എന്ന പേരുള്ള െറഡീമര്‍ ബോട്ടിലെ യാത്രക്കാരനായിരുന്നു കുമാരനാശാൻ.
സമയം പുലര്‍കാലത്തോടടുത്തപ്പോള്‍ ബോട്ട് ആലപ്പുഴക്ക് 19 മൈല്‍ തെക്ക് ആയി. പല്ലനയിലെ വളവ് തിരിയുന്നതിനിടെയാണ് തലകീഴായി മറിഞ്ഞത്. യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു. നിരവധി പേരാണ് അപകടത്തിൽ മരിച്ചത്. രണ്ടുദിവസം കഴിഞ്ഞാണ് ആശാെൻറ മൃതദേഹം കുറ്റിക്കാടുകളില്‍നിന്ന് ലഭിച്ചത്. മൃതശരീരം പല്ലനയില്‍ പുത്തന്‍കരിയില്‍ കുടുംബസ്ഥലത്ത് സംസ്കരിച്ചു.
ഈ സ്ഥലം ഭാര്യ ഭാനുമതിയമ്മ പിന്നീട് വാങ്ങി. മൃതദേഹം ഏറ്റുവാങ്ങിയ സ്ഥലം പിന്നീട് കുമാരകോടിയായി. ഇപ്പോഴിവിടെ ആശാന് സ്മാരകവും ആശാന് സ്മാരക അപ്പര്‍ പ്രൈമറി സ്കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. ആശാൻ സ്മാരകം ഒരുവർഷം മുമ്പ് പുതുക്കിപ്പണിയുകയും മോടികൂട്ടുകയും ചെയ്തിരുന്നു.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കുമാരകോടി മാറി. പുത്തൻ കടവത്ത് നാരായണെൻറയും കൊച്ചുപെണ്ണ് എന്ന കാളി അമ്മയുടെയും രണ്ടാമത്തെ മകനായി 1873 ഏപ്രിൽ 12ന് തിരുവനന്തപുരത്തെ കായിക്കരയിൽ തൊമ്മൻവിളാകം കുടുംബത്തിലാണ് സ്നേഹഗായകൻ കുമാരനാശാെൻറ ജനനം. കോവിഡിെൻറ സാഹചര്യത്തിൽ ഇക്കുറി ലളിതമായ ചടങ്ങിൽ ഞായറാഴ്ച സമിതി ഹാളിൽ ആശാെൻറ ചരമവാർഷികം ആചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.