സ്‌പോര്‍ട്‌സ് കൗണ്‍സിലിന് 9.79 കോടി അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഹോസ്റ്റല്‍ ചെലവുകള്‍ക്കും ശമ്പളം, പെന്‍ഷന്‍ തുടങ്ങിയ ഇനങ്ങളിലുമായി 9.79 കോടി രൂപ അനുവദിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് തുക നല്‍കിയത്. സ്‌പോട്‌സ് കൗണ്‍സിലിന് കീഴിലെ സെന്‍ട്രലൈസ്ഡ് ഹോസ്റ്റലുകളിലെയും കോളജ്, സ്‌കൂള്‍ സ്‌പോട്‌സ് ഹോസ്റ്റലുകളിലെയും കുട്ടികള്‍ക്കുള്ള ബോര്‍ഡിങ്ങ്, ലോഡ്ജിങ്ങ് ചെലവുകള്‍ക്കായി 10 മാസത്തെ വിഹിതമായി പ്ലാന്‍ ഫണ്ടില്‍ നിന്ന് 8.28 കോടി രൂപ അനുവദിച്ചു.

ആകെ 82 സ്ഥാപനങ്ങളിലാണ് ഹോസ്റ്റലുകളുള്ളത്. പ്രതിദിനം 250 രൂപയാണ് ഒരു കുട്ടിക്കുള്ള വിഹിതം. നോണ്‍ പ്ലാന്‍ ഗ്രാന്റായി വകയിരുത്തിയ തുകയില്‍ നിന്ന് ശമ്പളം, ഇന്‍ക്രിമെന്റ് എന്നീ ആവശ്യങ്ങള്‍ക്കായി 90 ലക്ഷം രൂപ അനുവദിച്ചു. പെന്‍ഷന്‍, ഹോണറേറിയം, അവശ കായികതാര പെന്‍ഷന്‍, മറ്റു ഭരണ ചെലവുകള്‍ എന്നിവയ്ക്കായി 60.68 ലക്ഷം രൂപയും നല്‍കി.

Tags:    
News Summary - 9.79 crore has been allocated to the Sports Council

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.