വയനാട്ടിൽ ഒമ്പതാംക്ലാസ് വിദ്യാർഥിനിയെ തെരുവുനായ് കടിച്ചു

കൽപ്പറ്റ: പടിഞ്ഞാറത്തറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ തെരുവുനായ് കടിച്ചു. മാടത്തുപാറ ആദിവാസി കോളനിയിലെ സുമിത്രക്കാണ് കടിയേറ്റത്. മുഖത്തും കാലിലും കടിയേറ്റ സുമിത്രയെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചകഴിഞ്ഞ മൂന്ന് മണിയോടെ സഹോദരിക്കൊപ്പം വയലിൽ ആടിനെ മേയ്ക്കാൻ പോയപ്പോഴായിരുന്നു സുമിത്രക്ക് കടിയേറ്റത്. തരിയോട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് സുമിത്ര.

ഇന്ന് പാലക്കാട് പട്ടാമ്പിയിലും തെരുവുനായ് ആക്രമണമുണ്ടായിരുന്നു. ട്ടാമ്പി വിളയൂരിലാണ് കടയിൽ പോവുകയായിരുന്ന യുവാവിനെ നായ് ആക്രമിച്ചത്. ഇന്ന് രാവിലെ തൃശൂർ കോടന്നൂരിൽ തെരുവുനായ് കുറുകെ ചാടി ഇരുചക്രവാഹന യാത്രികന് വീണ് പരിക്കേറ്റിരുന്നു. 

Tags:    
News Summary - 9th class student was bitten by a street dog in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.