കല്‍പ്പറ്റ: കുടുംബ വീട്ടില്‍ അവധി ആഘോഷിക്കാൻ പോയ പതിനേഴുകാരി കുളത്തിൽ മുങ്ങിമരിച്ചു. വയനാട് തൃശ്ശിലേരി പ്രജിയുടെ മകൾ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിലായിരുന്നു അപകടം.
കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ബന്ധുക്കള്‍ പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാനന്തവാടി ജില്ല ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം നാളെ മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ നടക്കും. മാതാവ്: സിന്ധു. സഹോദരന്‍: ഷെയിന്‍ ബേസില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.