കരുവന്നൂർ ബാങ്കിൽ നടന്നത് വൻ കൊള്ള 1700ലധികം വായ്പകൾ കിട്ടാക്കടമായി തള്ളി

തൃ​ശൂ​ര്‍: പ​തി​റ്റാ​ണ്ടു​ക​ളാ​യി സി.​പി.​എം ഭ​രി​ക്കു​ന്ന ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ന​ട​ന്ന​ത് വ​ൻ കൊ​ള്ള. പ​രി​ശോ​ധ​ന​യു​ടെ ഓ​രോ ഘ​ട്ട​ങ്ങ​ളി​ലും വെ​ളി​പ്പെ​ടു​ന്ന​ത് വെ​ട്ടി​പ്പു​ക​ളു​ടെ ആ​ഴ​മേ​റു​ന്ന തെ​ളി​വു​ക​ൾ.

സ​ർ​ക്കാ​റി​െൻറ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ 104 കോ​ടി​യു​ടെ ന​ഷ്​​ട​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കി​ൽ 300 കോ​ടി​യി​ല​ധി​കം വ​രു​മെ​ങ്കി​ലും ഇ​ത് ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ്​ സൂ​ച​ന. 1700ല​ധി​കം വാ​യ്പ​ക​ള്‍ കി​ട്ടാ​ക്ക​ട​മാ​യി ത​ള്ളി​യ​താ​യി ക​ണ്ടെ​ത്തി. ഇ​തി​ൽ 500ഓ​ളം വാ​യ്പ​ക​ള്‍ 25 ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ്. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി​യു​ടെ​യും സ​ഹ​ക​ര​ണ വ​കു​പ്പി​െൻറ നേ​തൃ​ത്വ​ത്തി​ൽ ജോ. ​ര​ജി​സ്ട്രാ​റു​ടെ​യും പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കേ​ര​ള ബാ​ങ്കും പ​രി​ശോ​ധ​ന തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പ്ര​സി​ഡ​ൻ​റിെൻറ ഒ​പ്പി​ല്ലാ​തെ​യും വ്യാ​ജ ഒ​പ്പി​ട്ടും കൃ​ത്രി​മ രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ചും അം​ഗ​ത്വം മാ​ത്ര​മു​ള്ള​വ​രു​ടെ പേ​രി​ൽ രേ​ഖ​യു​ണ്ടാ​ക്കി​യു​മെ​ല്ലാം വ​ൻ​തോ​തി​ൽ വാ​യ്പ​യെ​ടു​ത്ത് ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ട്.

46 അ​പേ​ക്ഷ​ക​ളി​ൽ​നി​ന്നാ​ണ് 50 കോ​ടി​യി​ല​ധി​കം വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. സ​ഹ​ക​ര​ണ നി​യ​മ​ങ്ങ​ള്‍ കാ​റ്റി​ല്‍പ​റ​ത്തി​യാ​ണ് വാ​യ്പ​ക​ളി​ൽ ഏ​റെ​യും ന​ല്‍കി​യി​രി​ക്കു​ന്ന​ത്. മു​മ്പ് ഓ​ഡി​റ്റി​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ എ​ത്ര​യും​വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച കു​റി​പ്പി​ൽ മ​റു​പ​ടി പോ​ലും ന​ൽ​കാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ മേ​യ് മാ​സ​ത്തി​ലും വാ​യ്പ​ക​ൾ ക്ര​മ​വ​ത്​​ക​രി​ക്കാ​നും ക​ണ​ക്കു​ക​ൾ വ്യ​ക്ത​ത വ​രു​ത്തി ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ച് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലും ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല.

2020 മാ​ര്‍ച്ചി​ല്‍ 30 കോ​ടി രൂ​പ കേ​ര​ള ബാ​ങ്കി​ല്‍നി​ന്ന് ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് വാ​യ്പ എ​ടു​ത്തി​രു​ന്നു. ഇ​തി​ന് പു​റ​മെ​യാ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​യി​ൽ ബാ​ങ്ക് ഏ​റ്റെ​ടു​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ൽ ആ​ലോ​ച​ന ന​ട​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി ഇ​ക്കാ​ര്യ​ത്തി​ൽ​കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

Tags:    
News Summary - A big robbery took place at Karuvannur Bank More than 1,700 loans were written off as bad debts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.