കരുവന്നൂർ ബാങ്കിൽ നടന്നത് വൻ കൊള്ള 1700ലധികം വായ്പകൾ കിട്ടാക്കടമായി തള്ളി
text_fieldsതൃശൂര്‍: പതിറ്റാണ്ടുകളായി സി.പി.എം ഭരിക്കുന്ന കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് വൻ കൊള്ള. പരിശോധനയുടെ ഓരോ ഘട്ടങ്ങളിലും വെളിപ്പെടുന്നത് വെട്ടിപ്പുകളുടെ ആഴമേറുന്ന തെളിവുകൾ.
സർക്കാറിെൻറ പ്രാഥമിക പരിശോധനയിൽ 104 കോടിയുടെ നഷ്ടമാണ് കണ്ടെത്തിയത്. അനൗദ്യോഗിക കണക്കിൽ 300 കോടിയിലധികം വരുമെങ്കിലും ഇത് ഇനിയും ഉയരുമെന്നാണ് സൂചന. 1700ലധികം വായ്പകള്‍ കിട്ടാക്കടമായി തള്ളിയതായി കണ്ടെത്തി. ഇതിൽ 500ഓളം വായ്പകള്‍ 25 ലക്ഷത്തിന് മുകളിലാണ്. സർക്കാർ നിയോഗിച്ച സമിതിയുടെയും സഹകരണ വകുപ്പിെൻറ നേതൃത്വത്തിൽ ജോ. രജിസ്ട്രാറുടെയും പരിശോധന പുരോഗമിക്കുകയാണ്. കേരള ബാങ്കും പരിശോധന തുടങ്ങിയിട്ടുണ്ട്.
പ്രസിഡൻറിെൻറ ഒപ്പില്ലാതെയും വ്യാജ ഒപ്പിട്ടും കൃത്രിമ രേഖകൾ ഉപയോഗിച്ചും അംഗത്വം മാത്രമുള്ളവരുടെ പേരിൽ രേഖയുണ്ടാക്കിയുമെല്ലാം വൻതോതിൽ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ട്.
46 അപേക്ഷകളിൽനിന്നാണ് 50 കോടിയിലധികം വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. സഹകരണ നിയമങ്ങള്‍ കാറ്റില്‍പറത്തിയാണ് വായ്പകളിൽ ഏറെയും നല്‍കിയിരിക്കുന്നത്. മുമ്പ് ഓഡിറ്റിൽ ഇത്തരം കാര്യങ്ങള്‍ എത്രയുംവേഗം പരിഹരിക്കണമെന്ന് നിർദേശിച്ച കുറിപ്പിൽ മറുപടി പോലും നൽകാതെ തുടരുകയായിരുന്നു.
ഇക്കഴിഞ്ഞ മേയ് മാസത്തിലും വായ്പകൾ ക്രമവത്കരിക്കാനും കണക്കുകൾ വ്യക്തത വരുത്തി നൽകാനും നിർദേശിച്ച് നൽകിയ റിപ്പോർട്ടിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.
2020 മാര്‍ച്ചില്‍ 30 കോടി രൂപ കേരള ബാങ്കില്‍നിന്ന് കരുവന്നൂര്‍ ബാങ്ക് വായ്പ എടുത്തിരുന്നു. ഇതിന് പുറമെയാണ് നിലവിലെ പ്രതിസന്ധിയിൽ ബാങ്ക് ഏറ്റെടുക്കുന്നതുൾപ്പെടെയുള്ളവയിൽ ആലോചന നടക്കുന്നത്. സർക്കാർ നിയോഗിച്ച സമിതി ഇക്കാര്യത്തിൽകൂടി പരിശോധന നടത്തുന്നുണ്ടെന്നാണ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.