നായ കുറുകെ ചാടി; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

എറണാകുളം: നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മൂലമ്പള്ളി സ്വദേശിയായ സാൽട്ടൻ (24) ആണ് മരിച്ചത്. എറണാകുളം ചേരാനല്ലൂരിന് സമീപമുള്ള കോതാടാണ് സംഭവം.

നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിലെത്തിയ സാൽട്ടൻ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടർന്ന് നിയന്ത്രണംവിട്ട് റോഡിൽ വീണു. ഈ സമയത്ത് പിറകെ വന്ന ലോറിക്കടിയിൽ സാൽട്ടൻ പെടുകയായിരുന്നു.

കളമശ്ശേരിയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സാൾട്ടൻ. രാവിലെ ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. വാരാപ്പുഴ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കണ്ടെയ്നറുകൾ കൂടുതലായി പോകുന്ന റോഡ് ആയതിനാൽ ഇവിടെ അപകട സാധ്യത കൂടുതലാണ്. 

Tags:    
News Summary - A biker dies in an accident after a dog jumps over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.