തിരുവനന്തപുരം: അർബുദ ബാധിതനായ നിര്‍ധന യുവാവ് ചികിത്സസഹായം തേടുന്നു. തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലുള്ള പ്രാവച്ചമ്പലം മൂന്നുമുക്കന്വിളവീട്ടില് സന്തോഷ് കുമാറാണ് ഭാരിച്ച ചികിത്സ െചലവ് താങ്ങാനാകാതെ സുമനസ്സുകളുടെ സഹായം തേടുന്നത്. ഓട്ടോ ഡ്രൈവറായ ഇയാള്‍ക്ക് അസുഖത്തെതുടര്‍ന്ന് രണ്ടുവര്‍ഷമായി ജോലിക്കുപോകാന്‍ കഴിയുന്നില്ല. സ്വന്തമായി വീടോ സ്ഥലമോ ഇല്ല. ഭാര്യക്കും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ മക്കൾക്കും വിവിധ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ള വൃദ്ധയായ മാതാവിനുമൊപ്പമാണ് താമസം. മാതാവിന്റെ ചികിത്സ വഴിമുട്ടി നില്‍ക്കുമ്പോഴാണ് സന്തോഷ് കുമാറിനും രോഗം ബാധിച്ചത്.
ചികിത്സ ചെലവിനായി മാതാവ് ശാരദ.എന്‍ യുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രാവച്ചമ്പലം ബ്രാഞ്ചില്‍ 67083191137 എന്ന നമ്പറില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. IFSC: SBIN0070307.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.